ഉരുളകിഴങ്ങ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ചപ്പാത്തിയുടെയും പൂരിയുടെയും കൂടെ കറിയായും ചോറിനൊപ്പം മെഴുക്കുപുരട്ടിയും തോരനുമായും വിളമ്പുന്ന ഉരുളകിഴങ്ങ്, കുട്ടികൾക്ക് ആണെങ്കിലോ ചിപ്സ് ആയോ ഫ്രഞ്ച് ഫ്രൈസ് ആയി കഴിക്കാനായിരിക്കും ഏറെയിഷ്ടം. എന്നാൽ ഉരുളക്കിഴങ്ങ് കൊണ്ട് വേറെയും ചില ഉപയോഗങ്ങളുണ്ട്. കറകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുളകിഴങ്ങ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ചപ്പാത്തിയുടെയും പൂരിയുടെയും കൂടെ കറിയായും ചോറിനൊപ്പം മെഴുക്കുപുരട്ടിയും തോരനുമായും വിളമ്പുന്ന ഉരുളകിഴങ്ങ്, കുട്ടികൾക്ക് ആണെങ്കിലോ ചിപ്സ് ആയോ ഫ്രഞ്ച് ഫ്രൈസ് ആയി കഴിക്കാനായിരിക്കും ഏറെയിഷ്ടം. എന്നാൽ ഉരുളക്കിഴങ്ങ് കൊണ്ട് വേറെയും  ചില ഉപയോഗങ്ങളുണ്ട്. കറകൾ കളയാനും പാത്രങ്ങൾ തിളങ്ങാനുമൊക്കെ ഇതുപയോഗിക്കാമെന്നു പറയുമ്പോൾ അതിശയം തോന്നുന്നുണ്ടല്ലേ? എന്നാൽ സത്യമാണ്, ഉരുളകിഴങ്ങ് കഴിക്കാൻ മാത്രമല്ല,വീട്ടിലെ മറ്റുപല ആവശ്യങ്ങൾക്കും ഉപകാരിയാണ്.

തിളക്കം നൽകാം 

ADVERTISEMENT

ഉരുളകിഴങ്ങ് വേവിക്കാനായി ഉപയോഗിച്ച വെള്ളം ഇനി കളയണ്ട. അതുകൊണ്ടു വേറെയും ഉപയോഗങ്ങളുണ്ട്. ഫോർക്ക്, സ്പൂണുകൾ, കത്തികൾ മുതലായവ വൃത്തിയാക്കാൻ  ഈ വെള്ളം എടുക്കാം. കിഴങ്ങ് വേവിച്ച വെള്ളം ഒരു മണിക്കൂർ മാറ്റിവെച്ചതിനു ശേഷം സ്പൂൺ, ഫോർക്ക് തുടങ്ങിയവ ഈ വെള്ളം കൊണ്ട് നല്ലതുപോലെ കഴുകിയതിനുശേഷം തുടച്ചെടുക്കുക. മങ്ങിയ നിറം മാറി, ഇവയെല്ലാം വെട്ടിത്തിളങ്ങുന്നത് കാണാൻ കഴിയും. 

കറയും പാടുകളും അകറ്റാം 

അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളിലെ കറ, ജനലിലെയും ഗ്ലാസ് വാതിലുകളിലെയും പാടുകൾ, തുരുമ്പ് എന്നിവയെ പാടെ തുടച്ചു മാറ്റാൻ ഉരുളകിഴങ്ങ് കൊണ്ട് സാധിക്കും. മുറിച്ച കിഴങ്ങുപയോഗിച്ചു കറയും തുരുമ്പും പാടുകളുമുള്ള ഭാഗത്ത് നല്ലതുപോലെ ഉരച്ചാൽ  മതിയാകും. അതിനുശേഷം വെള്ളവുമുപയോഗിച്ചു കഴുകാം. ഉരുളക്കിഴങ്ങിലെ ഓക്‌സാലിക് ആസിഡാണ് തുരുമ്പിനെ കളയാൻ സഹായിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കൂടി ഉപയോഗിച്ചാൽ ഫലം ഇരട്ടിക്കും.

കംപ്രെസ്സുകൾക്കു പകരം 

ADVERTISEMENT

ഹോട് വാട്ടർ ബാഗോ ഐസ് പാക്കോ അത്യാവശ്യമായി വേണോ? വേവിച്ച ഉരുളക്കിഴങ്ങിനെ ഒരു തുണിയിൽ  പൊതിഞ്ഞു കൊണ്ട് ഹോട് വാട്ടർ ബാഗിന് പകരമായി ഉപയോഗിക്കാം. അതുപോലെ തന്നെ ഐസ് പാക്കിന് പകരമായി ഫ്രോസൺ ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാമെന്നതും കയ്യിൽ ഒതുങ്ങി നിൽക്കുന്നതുമായ കംപ്രെസ്സുകളായി പണ്ടുമുതൽ തന്നെയിതു ഉപയോഗിച്ചിരുന്നു.

കണ്ണുകളുടെ വീക്കം കുറയ്ക്കാം 

കണ്ണുകൾ വീങ്ങിയാണ് ഇരിക്കുന്നതെങ്കിൽ ഉടനടി ചെയ്യാവുന്നതും എളുപ്പത്തിൽ ഫലം കിട്ടുന്നതുമായ ഒരു വഴിയാണ് ഉരുളകിഴങ്ങ് വട്ടത്തിൽ അരിഞ്ഞു കണ്ണിനു മുകളിൽ വെയ്ക്കുക എന്നത്. അത് കണ്ണുകൾക്ക് ആശ്വാസം നൽകുമെന്ന് മാത്രമല്ല, കൺപോളകളുടെ വീക്കത്തെ കുറയ്ക്കുകയും ചെയ്യും.

ADVERTISEMENT

ഫേസ് മാസ്കാക്കാം 

നല്ലതു പോലെ ഉടച്ചു പേസ്റ്റ് രൂപത്തിലാക്കിയ ഉരുളക്കിഴങ്ങോ, അല്ലെങ്കിൽ ഉരുളക്കിഴങ്ങിന്റെ നീരോ ഫേസ് മാസ്ക് ആയി ഉപയോഗിക്കാവുന്നതാണ്. ചർമം തിളങ്ങാനും മൃദുവാകാനും ഉരുളകിഴങ്ങ് ഫേസ് മാസ്ക് ഉത്തമമാണ്. മാത്രമല്ല, ഇതിന്റെ നീര് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതെയാക്കാനും സഹായിക്കും.

കറികളിൽ ഉപ്പ് കൂടിയോ 

കറികളിൽ ഉപ്പ് കൂടിയാൽ ഉരുളകിഴങ്ങ് മുറിച്ചിട്ടാൽ മതിയെന്ന കാര്യം എല്ലാവർക്കും തന്നെ അറിവുള്ളതാണ്. കറിയിലോ സൂപ്പിലോ സ്റ്റൂവിലോ എന്ന് വേണ്ട എന്തിലും ഉപ്പ് കൂടിയാൽ ഉരുളകിഴങ്ങ് മുറിച്ചിട്ടാൽ മതി. അധികമുള്ള ഉപ്പിനെ വലിച്ചെടുക്കാനും കറിയുടെ നഷ്ടപ്പെട്ട രുചി തിരികെ പിടിക്കാനും ഇതുവഴി സാധിക്കും.

English Summary: 6 Unique Ways To Use Potatoes At Home