ഇനി ചിക്കൻ പൊട്ടിത്തെറിച്ചതാണ്; ഇഷ്ട വിഭവവുമായി റിമി ടോമി
ചിക്കൻ കൊണ്ട് തയാറാക്കുന്ന വിഭവങ്ങൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? പ്രത്യേകിച്ച് വറുത്ത ചിക്കൻ. കൊച്ചുകുട്ടികൾ എന്നില്ല, മുതിർന്നവർ വരെ ചിക്കൻ ഫ്രൈയുടെ ആരാധകരായിരിക്കും. അതുകൊണ്ടുതന്നെയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി സഹോദരിയുടെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിക്കൻ ലോലിപോപ് തയാറാക്കി കൊടുത്തത്.

ചിക്കൻ കൊണ്ട് തയാറാക്കുന്ന വിഭവങ്ങൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? പ്രത്യേകിച്ച് വറുത്ത ചിക്കൻ. കൊച്ചുകുട്ടികൾ എന്നില്ല, മുതിർന്നവർ വരെ ചിക്കൻ ഫ്രൈയുടെ ആരാധകരായിരിക്കും. അതുകൊണ്ടുതന്നെയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി സഹോദരിയുടെ മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിക്കൻ ലോലിപോപ് തയാറാക്കി കൊടുത്തത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ രസകരമായാണ് റിമിയുടെ അവതരണം. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വിഡിയോയിൽ ചിക്കൻ ലോലിപോപ് തയാറാക്കുന്നത് വിശദമായി തന്നെ കാണാവുന്നതാണ്.
റിമിയ്‌ക്കൊപ്പം വിഡിയോയിൽ സഹോദരി റീനുവിന്റെ മക്കളെയും കാണാവുന്നതാണ്. ചിക്കൻ ലോലിപോപ് ഉണ്ടാക്കുന്നതിനു ഇരുവരുടെയും ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ആദ്യം തന്നെ മസാലകൾ പുരട്ടിവെച്ചിരിക്കുന്ന ചിക്കൻ എണ്ണയിലിട്ട് വറുത്തെടുക്കുന്നുണ്ട്. അത്രമാത്രം ചെയ്താലും ആ വിഭവം രുചികരമാണെന്നാണ് റിമി സാക്ഷ്യപ്പെടുത്തുന്നത്. ചൂടായ എണ്ണയിലേക്ക് ചിക്കൻ ഇടുമ്പോൾ പൊട്ടിത്തെറിക്കുമെന്നതു കൊണ്ടുതന്നെ ചിക്കൻ പൊട്ടിത്തെറിച്ചതാണ് ഇനി ഉണ്ടാക്കാൻ പോകുന്ന ഐറ്റമെന്ന് റിമി ഹാസ്യരൂപേണ പറയുന്നുണ്ട്. പാചകം മുറുകി വരുമ്പോൾ രംഗമൊന്നു കൊഴുപ്പിക്കാൻ സഹോദരിയുടെ മകൾക്കൊപ്പം റിമിയുടെ പാട്ടുമുണ്ട്. വറുത്തെടുത്ത ചിക്കൻ പ്രത്യേകം തയാറാക്കിയ ഗ്രേവിയിലേക്ക് ഇട്ടു മുകളിൽ സ്പ്രിങ് ഒനിയൻ ചോപ് ചെയ്തത് കൂടിയിട്ടു അലങ്കരിക്കുന്നതോടെ കഴിക്കാൻ ചിക്കൻ ലോലിപോപ്പ് കഴിക്കാൻ തയാറായി.
ചിക്കൻ ലോലിപോപ്പ് കഴിച്ചു നോക്കുന്ന കുട്ടികളുടെ മുഖത്ത് നിന്നും തന്നെ വായിച്ചെടുക്കാം, വിഭവം ഏറെ രുചികരമാണെന്ന്. വിഡിയോ കണ്ട ആരാധകരും സുഹൃത്തുക്കളും റിമിയുടെ പാചകത്തിന് നൂറിൽ നൂറു മാർക്കാണ് നൽകിയിരിക്കുന്നത്. കൊച്ചമ്മയും കുട്ടികളും സൂപ്പർ എന്നാണ് ആരാധക ഭാഷ്യം. യമ്മി എന്ന് ശ്വേത മേനോൻ കുറിച്ചപ്പോൾ കുട്ടിമണിയുടെ പാട്ടിനു നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്. മൂന്നുപേരും ഒരുമിച്ചു ഇനിയും വിഡിയോകൾ ചെയ്യണമെന്ന ആവശ്യവും ഉണ്ട്. യൂട്യൂബിലെ റിമിയുടെ ഔദ്യോഗിക ചാനലിൽ ചിക്കൻ ലോലിപോപ്പ് തയാറാക്കുന്നതിന്റെ വിശദമായ വിഡിയോയുണ്ട്.
English Summary: Rimi Tomy shares Cooking Video by Chicken Lollipop