കടലമാവിന്റെ കൂട്ടിൽ കായും സവാളയും മുട്ടയും മുളകുമൊക്കെ മുക്കി പിരിച്ചെടുക്കുന്ന പക്കോടകൾ അഥവാ ബജികൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ചൂട് ചായയും മേൽപറഞ്ഞവയിൽ ഏതെങ്കിലുമൊന്നും കൂടി ചേരുമ്പോൾ വൈകുന്നേരങ്ങൾ അതിസുന്ദരമാകും. തട്ടുകടകളിൽ നിന്നും മുളക് ചമ്മന്തിയുടെ അകമ്പടിയിൽ ചൂടോടെ കഴിക്കാൻ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലമാവിന്റെ കൂട്ടിൽ കായും സവാളയും മുട്ടയും  മുളകുമൊക്കെ മുക്കി പിരിച്ചെടുക്കുന്ന പക്കോടകൾ അഥവാ ബജികൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ചൂട് ചായയും മേൽപറഞ്ഞവയിൽ ഏതെങ്കിലുമൊന്നും കൂടി ചേരുമ്പോൾ വൈകുന്നേരങ്ങൾ അതിസുന്ദരമാകും. തട്ടുകടകളിൽ നിന്നും മുളക് ചമ്മന്തിയുടെ അകമ്പടിയിൽ ചൂടോടെ കഴിക്കാൻ ഏറെ രുചികരവുമാണ് ഈ ബജികൾ. എന്നാൽ ആരും പ്രതീക്ഷിക്കാത്ത, ഒരു പുതിയ വിഭവത്തെ പരിചപ്പെടുത്തിയിരിക്കുകയാണ് സോഷ്യൽ ലോകം. അത് കണ്ടു ഭൂരിപക്ഷം പേരുടെയും ചങ്കു തകർന്നു എന്നുതന്നെ പറയേണ്ടി വരും. ''ഹേറ്റ് ഇറ്റ്'' എന്ന് നിസംശയം പറഞ്ഞുകൊണ്ടാണ് പലരും വിഡിയോയുടെ താഴെ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

നാവിൽ മധുരം കിനിയുന്ന ചോക്ലേറ്റിനാണ് ദുർവിധി വന്നു ചേർന്നിരിക്കുന്നത്. കടലമാവിന്റെ കൂട്ടിൽ മുക്കി പൊരിച്ചെടുക്കുകയാണ് ഈ ചോക്ലേറ്റിനെ. ഒരു തെരുവ് കച്ചവടക്കാരാണ് പുതിയ പരീക്ഷണ വിഭവം ഉണ്ടാക്കിയിരിക്കുന്നത്. കടലമാവിന്റെ മിശ്രിതത്തിൽ കവറിൽ നിന്നും പൊട്ടിച്ചെടുക്കുന്ന ചോക്ലേറ്റ് മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്കിടുന്നു. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരി പ്ലേറ്റിൽ വച്ച് രണ്ടു കഷ്ണങ്ങളാക്കി നടുവേ മുറിച്ചു ആവശ്യക്കാർക്ക് നൽകുന്നു. മറ്റുള്ള ബജികളിൽ കായും മുട്ടയും മുളകുമൊക്കെ അലങ്കരിക്കുന്ന സ്ഥാനം ഇവിടെ കൈവന്നിരിക്കുന്നത് ചോക്ലേറ്റിനാണ്. 

വിഡിയോ

ADVERTISEMENT

ചോക്ലേറ്റ് കൊണ്ടുണ്ടാക്കുന്ന പക്കോഡ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതുവരെ ഏകദേശം മൂന്നു മില്യൺ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. ആയിരത്തിലധികം കമ‌ന്റുകളും വിഡിയോയുടെ താഴെയുണ്ട്. ഈ വിഡിയോ കണ്ടിട്ടും ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഇത് കഴിക്കുമെന്ന് ഒരാൾ എഴുതിയപ്പോൾ ''എനിക്കേറെ ഇഷ്ടമുള്ള ഒന്നായിരുന്നു ഈ ചോക്ലേറ്റ്, നിങ്ങൾ അതിനെ കൊന്നു, എനിക്ക് ആ ചോക്ലേറ്റുമായി ബന്ധപ്പെട്ട് എന്ത് മാത്രം ഓർമകൾ ഉണ്ടായിരുന്നുവെന്ന് അറിയാമോ?'' എന്നിങ്ങനെ വികാരഭരിതമായി പ്രതികരിച്ചവരുമുണ്ട്. ചോക്ലേറ്റ് പക്കോഡ എന്ന പുതിയ വിഭവത്തിനെ സോഷ്യൽ ലോകം ഒട്ടും തന്നെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് കമെന്റുകൾ നൽകുന്ന സൂചന. 

English Summary: Another bizarre food concoction Chocolate Pakoda goes viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT