നിങ്ങൾക്കും സംഭവിക്കാറുണ്ടോ ഈ അബദ്ധം, കറിയിൽ മഞ്ഞള്‍ കൂടിപ്പോയോ? വിഷമിക്കേണ്ട വഴിയുണ്ട്!
കറികളും മറ്റു വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ പലപ്പോഴും ഉപ്പും എരിവുമെല്ലാം കൂടിപ്പോകുന്നത് സാധാരണയാണ്. ഇത് ശരിയാക്കിയെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും നമ്മള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ കറിയില്‍ മഞ്ഞള്‍ ഇട്ടത് കൂടിപ്പോയാല്‍ എന്തു ചെയ്യും? കറികളില്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുന്നതെന്തിന്? ഭക്ഷണത്തിന് നിറവും

കറികളും മറ്റു വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ പലപ്പോഴും ഉപ്പും എരിവുമെല്ലാം കൂടിപ്പോകുന്നത് സാധാരണയാണ്. ഇത് ശരിയാക്കിയെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും നമ്മള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ കറിയില്‍ മഞ്ഞള്‍ ഇട്ടത് കൂടിപ്പോയാല്‍ എന്തു ചെയ്യും?
കറികളില്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുന്നതെന്തിന്?
ഭക്ഷണത്തിന് നിറവും സ്വാദും നല്കാന്‍ വേണ്ടി മാത്രമല്ല മഞ്ഞള്‍ ചേര്‍ക്കുന്നത്. നൂറുകണക്കിന് വർഷങ്ങളായി ചൈനയിലും ഇന്ത്യയിലും ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയില്‍ ആയുർവേദത്തിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലുമെല്ലാം മഞ്ഞള്‍ ഉപയോഗിച്ചു വരുന്നു.
മഞ്ഞളിലെ സജീവ ഘടകമാണ് കുർക്കുമിൻ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തം(പോളിഫെനോൾ), ഇതിന് ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ, മഞ്ഞൾ ഫൈറ്റോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്, അത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ശരീരത്തെ സംരക്ഷിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. സന്ധിവാതം, മറ്റ് സന്ധി രോഗങ്ങൾ, വൻകുടൽ പുണ്ണ്, അലർജികൾ, അണുബാധകൾ എന്നിവ പോലുള്ള അവസ്ഥകള്‍ക്കും മഞ്ഞള്‍ ഉപയോഗപ്രദമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും കുർക്കുമിൻ സഹായിക്കും.
മഞ്ഞള്‍ കൂടിപ്പോയാല്‍ പാടാകും
ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ അളവില്‍ മഞ്ഞള്‍ കഴിക്കുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. മഞ്ഞളിൽ ഏകദേശം 2% ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട് . ഉയർന്ന അളവിൽ, ഇത് ചില വ്യക്തികളിൽ വൃക്കയിലെ കല്ലുകൾക്ക് കാരണമായേക്കാം. കൂടാതെ, വിപണിയില്‍ ലഭിക്കുന്ന മഞ്ഞള്‍പ്പൊടിയില്‍ സ്റ്റാര്‍ച്ച്, ബാർലി, ഗോതമ്പ് തുടങ്ങിയവ പോലുള്ളവയും നിറങ്ങളും ചേര്‍ക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. കൂടാതെ, മഞ്ഞള്‍ കൂടിയ അളവില്‍ കഴിച്ചാല്‍ അത് ദഹനപ്രശ്നങ്ങൾക്കും, തലവേദന, ഓക്കാനം മുതലായവയ്ക്കും ചര്‍മ്മരോഗങ്ങള്‍ക്കും കാരണമായേക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്.
കറികളില്‍ മഞ്ഞള്‍പൊടി കൂടിയാല്‍ എന്ത് ചെയ്യും?
കറികളില്‍ അധിക അളവില്‍ ചേര്‍ത്ത മഞ്ഞളിന്‍റെ രൂക്ഷമായ സ്വാദ് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്.
*ഉരുളക്കിഴങ്ങ് മുറിച്ചു ചേര്‍ക്കുക. ഇത് അധിക രുചികള്‍ ആഗിരണം ചെയ്യും.
*തേങ്ങാപ്പാല്‍ ചേര്‍ക്കുക
*പുളി പേസ്റ്റ്, നാരങ്ങ നീര്, തക്കാളി സോസ് എന്നിങ്ങനെയുള്ള അസിഡിക് ഘടകങ്ങൾ ചേര്‍ക്കുക
* തൈര്, ഉപ്പ്, ചുവന്ന മുളകുപൊടി, വെള്ളം എന്നിവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കി കറിയിലേക്ക് ചേർക്കുക.
*പഞ്ചസാരയും ഫ്രഷ് ക്രീമും ചേർക്കുക