ലണ്ടനില്‍ പോയാലും സ്ട്രോബെറി വിട്ടൊരു കളിയില്ല, അഹാന കൃഷ്ണയ്ക്ക്. സ്ട്രോബെറിക്ക് മുകളില്‍ ക്രീമി ചോക്ലേറ്റ് ഒഴിച്ച സ്ട്രോബെറി ആന്‍ഡ്‌ ചോക്ലേറ്റ് പോട്ടിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ആരാധകരെ കൊതിപ്പിക്കുകയാണ് നടി. തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്നും ചോക്ലേറ്റ് സ്ട്രോബെറി പോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടനില്‍ പോയാലും സ്ട്രോബെറി വിട്ടൊരു കളിയില്ല, അഹാന കൃഷ്ണയ്ക്ക്. സ്ട്രോബെറിക്ക് മുകളില്‍ ക്രീമി ചോക്ലേറ്റ് ഒഴിച്ച സ്ട്രോബെറി ആന്‍ഡ്‌ ചോക്ലേറ്റ് പോട്ടിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ആരാധകരെ കൊതിപ്പിക്കുകയാണ് നടി. തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്നും ചോക്ലേറ്റ് സ്ട്രോബെറി പോട്ട് വാങ്ങിക്കുന്ന അഹാനയെ വിഡിയോയില്‍ കാണാം. കഴിച്ച ശേഷം സൂപ്പര്‍ ആണെന്ന് പറയുന്നുമുണ്ട്.

ലണ്ടനിലെ സൗത്ത്‌വാർക്കിലുള്ള ഫ്രഷ്‌ഫുഡ് മാര്‍ക്കറ്റായ ബോറോ മാർക്കറ്റാണ് ഈ വിഡിയോയില്‍ കാണുന്നത്. 1850 കളിൽ നിർമിച്ച ഈ മാര്‍ക്കറ്റ്, ലണ്ടനിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഭക്ഷ്യവിപണികളിലൊന്നാണ്. തിങ്കളാഴ്ച ഒഴികെ, ആഴ്ചയില്‍ ആറു ദിവസവും ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നു.

ADVERTISEMENT

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫ്രഷ്‌ പഴങ്ങളും പച്ചക്കറികളും, ചീസ്, മാംസം, റൊട്ടി, പേസ്ട്രികൾ മുതലായവ ഇവിടെ വില്‍പ്പനയ്ക്കെത്തുന്നു. പ്രസിദ്ധമായ ഒട്ടേറെ ഹോളിവുഡ് സിനിമകളില്‍ ഈ മാര്‍ക്കറ്റ് കാണിച്ചിട്ടുണ്ട്.

സ്ട്രോബെറിയാണ് താരം

ADVERTISEMENT

അഹാനയുടെ സ്ട്രോബെറിയോടുള്ള ഇഷ്ടം വളരെ പ്രസിദ്ധമാണ്. മുന്നേയും തന്‍റെ പല വിഡിയോകളിലും സ്ട്രോബെറി ഉള്‍പ്പെടുത്തിയിട്ടുണ്ട് അഹാന. മൂന്നാറിലെ സ്ട്രോബെറി തോട്ടത്തിലെക്കുള്ള യാത്രയുടെ ഒരു വിഡിയോ തന്നെ അഹാന മുമ്പ് പോസ്റ്റ്‌ ചെയ്തിരുന്നു. അഹാനയുടെ അമ്മയായ സിന്ധുകൃഷ്ണയുടെ അമ്പതാം പിറന്നാളിന് സ്ട്രോബെറി കൊണ്ടുള്ള കേക്കായിരുന്നു.

അഹനയുടെ മ്യൂസിക് ആല്‍ബമായ തോന്നലിലെ പ്രധാന കഥാപാത്രവും മനോഹരമായ ഒരു സ്ട്രോബെറി കേക്കായിരുന്നു.ഈ കേക്കിനെക്കുറിച്ച് വളരെ വിശദമായ ഒരു കുറിപ്പ് തന്നെ അഹാനയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഉണ്ട്. ക്രിസ്മസ്-ന്യൂ ഇയര്‍ യാത്രയ്ക്കായി ഇക്കുറി ലണ്ടനിലേക്ക് യാത്ര ചെയ്ത അഹാനയുടെയും കുടുംബത്തിന്‍റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

English Summary:

Ahaana Shares Chocolate Covered Strawberries Video