മുറിച്ചുവച്ച ആപ്പിൾ തവിട്ട് നിറമാകാറുണ്ടോ? ഈ രീതിയിൽ സൂക്ഷിക്കാം
ആപ്പിള്‍ മുറിച്ചു വച്ചാല്‍ പെട്ടെന്ന് തവിട്ടു നിറമായിപ്പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഓക്‌സിജൻ, പോളിഫെനോൾ എൻസൈം, ആപ്പിളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ എന്നിവ ഓക്സിഡേഷന് വിധേയമാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രാസപ്രവർത്തനം എൻസൈമാറ്റിക് ബ്രൗണിങ് എന്നറിയപ്പെടുന്നു. ഇങ്ങനെ

ആപ്പിള്‍ മുറിച്ചു വച്ചാല്‍ പെട്ടെന്ന് തവിട്ടു നിറമായിപ്പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഓക്‌സിജൻ, പോളിഫെനോൾ എൻസൈം, ആപ്പിളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ എന്നിവ ഓക്സിഡേഷന് വിധേയമാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രാസപ്രവർത്തനം എൻസൈമാറ്റിക് ബ്രൗണിങ് എന്നറിയപ്പെടുന്നു. ഇങ്ങനെ ആപ്പിളിന്‍റെ നിറം മാറുന്നത് തടയാൻ ചില മാർഗങ്ങളുണ്ട്.
വെള്ളത്തിൽ മുക്കുക
ആപ്പിള്‍ കഷ്ണങ്ങള്‍ ഒരു പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ വായുവുമായി സമ്പര്‍ക്കം വരാത്തതിനാല്‍ ഓക്സിഡേഷന്‍ സംഭവിക്കില്ല. അതിനാല്‍ നിറം മാറില്ല.
ഉപ്പുവെള്ളം ഉപയോഗിക്കാം
ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പിന്‍റെ എട്ടിലൊന്ന് ചേർക്കുക. ആപ്പിള്‍ കഷ്ണങ്ങള്‍ ഇതില്‍ കുറച്ചുനേരം മുക്കിവയ്ക്കുക. ഇത് ഓക്സിഡേഷന്‍ തടയും. കഴിക്കുന്നതിനു മുന്‍പ് ഇതൊന്നു കഴുകിയെടുത്താല്‍ ഉപ്പുരുചി ഉണ്ടാവില്ല.
സിട്രിക് ആസിഡ് പുരട്ടുക
നാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍ മുതലായവയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയുടെ നീര് ആപ്പിള്‍ കഷ്ണങ്ങളില്‍ സ്പ്രേ ചെയ്യാം. അല്ലെങ്കില്‍ ഇത് വെള്ളത്തില്‍ ചേര്‍ത്ത്, ആപ്പിള്‍ കഷ്ണങ്ങള്‍ അതില്‍ മുക്കിവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ആപ്പിളിന്‍റെ രുചി മാറാതിരിക്കാന്‍, ഈ മിശ്രിതത്തിലേക്ക് അല്‍പം ആപ്പിൾ ജ്യൂസ് അല്ലെങ്കിൽ ആപ്പിൾ സിഡെർ വിനെഗര്‍ചേർക്കാം.
തേനും വെള്ളവും
ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്ത് മിശ്രിതം ഉണ്ടാക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ആപ്പിള്‍ കഷ്ണങ്ങൾ ഒരു മിനിറ്റ് ഈ വെള്ളത്തിൽ മുക്കിവയ്ക്കുക, ഓക്സിഡേഷൻ തടയുന്നതിനു പുറമേ, തേൻ ആപ്പിളിന് മധുരവും നൽകുന്നു.
വൈറ്റമിൻ സി
പല ആരോഗ്യ ഭക്ഷണ സ്റ്റോറുകളിലും ഫാർമസികളിലും അസ്കോർബിക് ആസിഡ് പൊടി, വൈറ്റമിൻ സി എന്നിവയുണ്ടാകും. ഇത് വെള്ളത്തില്‍ ലയിപ്പിച്ച ശേഷം, ആപ്പിള്‍ കഷ്ണങ്ങള്‍ ഈ വെള്ളത്തില്‍ കുതിര്‍ക്കുന്നത് നിറംമാറ്റം തടയും.
റബര്‍ബാന്‍ഡ് ഉപയോഗിക്കാം
തൊലി കളയാതെ ആപ്പിള്‍ നെടുകെ കഷ്ണങ്ങളാക്കി മുറിക്കുക. ഇവ വേര്‍പെടുത്താതെ ആപ്പിളിന്‍റെ ആകൃതിയില്‍ത്തന്നെ റബര്‍ ബാന്‍ഡിട്ട് കെട്ടി വയ്ക്കുക. ഇത് വായുവുമായുള്ള പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും ആപ്പിള്‍ കഷ്ണങ്ങളുടെ നിറംമാറ്റം തടയുകയും ചെയ്യും.
ഫ്രിജിൽ സൂക്ഷിക്കുക
ആപ്പിളിലെ എന്‍സൈം പ്രവര്‍ത്തനം മന്ദഗതിയിലാക്കാന്‍ റഫ്രിജറേഷൻ സഹായിക്കുന്നു. ഫ്രിജിനുള്ളില്‍ ഒരു എയർടൈറ്റ് കണ്ടെയ്നറിൽ ആപ്പിൾ കഷ്ണങ്ങൾ സൂക്ഷിക്കുന്നത് അവയുടെ പുതുമ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. ആപ്പിളിന് മാത്രമല്ല അവോക്കാഡോ, പിയർ, ഉരുളക്കിഴങ്ങ്, വഴുതനങ്ങ തുടങ്ങി ബ്രൗണിങ് സാധ്യതയുള്ള മറ്റ് പഴങ്ങൾക്കും പച്ചക്കറികൾക്കും ഈ രീതികള്‍ പരീക്ഷിക്കാവുന്നതാണ്.
ഭക്ഷണം എങ്ങനെ സൂക്ഷിക്കണം – വിഡിയോ