ചില വിഭവങ്ങൾ ഒരുമിച്ചു ചേരുന്ന കോമ്പിനേഷനുകൾ രുചിയിൽ കെങ്കേമമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഉദാഹരണമായി ബീഫും പൊറോട്ടയും, പുട്ടും കടലയും...ഒരുമിച്ചു ചേർത്ത് കഴിച്ചാൽ മറ്റെന്തും മുട്ടുമടക്കി നിൽക്കുന്ന രുചിസ്ഫോടനങ്ങൾ നിറഞ്ഞ പലതരം വിഭവങ്ങളാണ് നമുക്ക് സ്വന്തമായുള്ളത്. എന്നാൽ ചില ക്ലാസിക് കോംബോ എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വിഭവങ്ങളുടെ കോംബിനേഷനുകൾ രുചിയിൽ കെങ്കേമമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഉദാഹരണമായി ബീഫും പൊറോട്ടയും പുട്ടും കടലയും തുടങ്ങിയവ. എന്നാൽ ക്ലാസിക് കോംബോ എന്നു കരുതുന്ന ചില വിഭവങ്ങൾ ആരോഗ്യത്തിനു ഭീഷണിയാണ്. പൂർണിമ പേരി എന്ന ഹോർമോൺ കോച്ച് ആണ് മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അഞ്ച് കോംബിനേഷനുകളെപ്പറ്റി സമൂഹ മാധ്യമത്തിൽ പറയുന്നത്.

Image Credit: ManaswiPatil/Shutterstock

* പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. പഴങ്ങൾക്കൊപ്പം പച്ചക്കറികൾ കൂടി ചേർത്ത് സാലഡുകൾ തയാറാക്കുമ്പോൾ ദഹനം സുഗമമാവില്ല. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്.

ADVERTISEMENT

* എണ്ണയിൽ വറുത്തെടുത്ത പക്കോഡ പോലുള്ള പലഹാരങ്ങൾ ശരീരത്തിന് ഒട്ടും ഗുണകരമല്ല എന്നറിയാമെങ്കിലും ചായക്കൊപ്പം ചിലർക്കിതു നിർബന്ധമാണ്. എന്നാൽ എണ്ണയിൽ വറുത്തെടുത്തവ പാല് ചേരുന്ന പാനീയങ്ങൾക്കൊപ്പം കഴിക്കരുത്. ദഹനക്കേട്, ഡയേറിയ പോലുള്ളവ ഉണ്ടാകാനിടയുണ്ട്.

* പറാത്തയും തൈരും ഇണപിരിയാത്ത കോംബിനേഷൻ ആണെങ്കിലും ഇവ ഒരുമിച്ച് കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു. കൂടിയ അളവിൽ കൊഴുപ്പും അകത്തെത്തുന്നു. മലബന്ധം പോലുള്ള ബുദ്ധിമുട്ടുകളുമുണ്ടാകും.

ADVERTISEMENT

* വാഴപ്പഴവും ആപ്പിളും ഒരുമിച്ചു കഴിക്കരുത്. ആപ്പിൾ സബ് - അസിഡിക് ആണ്. പഴത്തിനൊപ്പം കഴിക്കുമ്പോൾ ദഹനം സുഗമമാകുകയില്ല. ഓക്കാനം, തലവേദന പോലുള്ള അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. 

* പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു ചായ നിർബന്ധമുള്ളവരാണ് നാം. എന്നാൽ പാല് ചേർത്ത് തയാറാക്കുന്ന ചായ ഒഴിവാക്കുന്നതാണ് ഉചിതം. കുടലിനെ അതു പ്രതികൂലമായി ബാധിക്കും. ദഹനപ്രശ്‍നങ്ങളും ഉണ്ടാകും.

English Summary:

Food Combinations that will Destroy Human Health

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT