കരീന കപൂറിന് ഇഷ്ടപ്പെട്ട ആ വിഭവം ചോറിനും ചപ്പാത്തിയ്ക്കും സൂപ്പർ; കാഴ്ചയിൽ സാമ്പാർ പോലെ
ബോളിവുഡിലെ എക്കാലത്തെയും പ്രിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. പഞ്ചാബിയായ അച്ഛനും സിന്ധി പാരമ്പര്യമുള്ള അമ്മയ്ക്കും ജനിച്ച കരീനയുടെ രുചികളും വ്യത്യസ്തമാണ്. ഈയിടെ തന്റെ പ്രിയപ്പെട്ട കറിയെക്കുറിച്ച് കരീന ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. സിന്ധി വീടുകളില്‍ ഉണ്ടാക്കുന്ന, സാമ്പാറിനോട് സാമ്യമുള്ള ഈ

ബോളിവുഡിലെ എക്കാലത്തെയും പ്രിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. പഞ്ചാബിയായ അച്ഛനും സിന്ധി പാരമ്പര്യമുള്ള അമ്മയ്ക്കും ജനിച്ച കരീനയുടെ രുചികളും വ്യത്യസ്തമാണ്. ഈയിടെ തന്റെ പ്രിയപ്പെട്ട കറിയെക്കുറിച്ച് കരീന ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. സിന്ധി വീടുകളില്‍ ഉണ്ടാക്കുന്ന, സാമ്പാറിനോട് സാമ്യമുള്ള ഈ കറി തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
എണ്ണ - 1/3 കപ്പ്
ജീരകം - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
കായം - 1 നുള്ള്
കടലപ്പൊടി - 1/3 കപ്പ്
കറിവേപ്പില
ചൂടുവെള്ളം
ഉപ്പ് - 2 ടീസ്പൂണ്‍
മഞ്ഞള്‍ - 1/2 ടീസ്പൂണ്‍
മുളകുപൊടി 1/3 കപ്പ്
ഇഞ്ചി - 1/2 ടീസ്പൂണ്‍
പച്ചമുളക് - 4
തക്കാളി അരച്ചത് - 1/3 കപ്പ്
മുരിങ്ങക്കാ - 1 കപ്പ്
കൊത്തമര - 1/4 കപ്പ്
ഉരുളക്കിഴങ്ങ് - 1/2 കപ്പ്
വെണ്ടയ്ക്ക, ഫ്രൈ ചെയ്തത് - 1/2 കപ്പ്
മത്തങ്ങ - 1/2 കപ്പ്
പുളിവെള്ളം - 1/4 കപ്പ്
ശര്‍ക്കര - അര ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
പാനില്‍ എണ്ണയൊഴിച്ച് അതിലേക്ക് ജീരകം, കടുക്, ഉലുവ, കായം, കടലപ്പൊടി, എന്നിവ ചേര്‍ക്കുക. കടലപ്പൊടി നല്ല സ്വര്ണ്ണനിറം ആകുന്നത് വരെ ഇളക്കുക. ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക, വീണ്ടും ഇളക്കിയ ശേഷം ചൂടുവെള്ളം ഒഴിക്കുക.
എന്നിട്ട് ഇതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി, ഇഞ്ചി,പച്ചമുളക്, തക്കാളി അരച്ചത് എന്നിവയും ചേര്‍ത്ത് ഇളക്കുക.
ഇത് തിളച്ചു വരുമ്പോള്‍ അതിലേക്ക്, മുരിങ്ങക്കാ, കൊത്തമര, ഉരുളക്കിഴങ്ങ് എന്നിവയും ചേര്‍ത്ത് പത്തു മിനിറ്റ് വേവിക്കുക. ഇതിലേക്ക് വെണ്ടയ്ക്ക, മത്തങ്ങ എന്നിവയും കൂടി ചേര്‍ത്ത് വേവിക്കുക. എല്ലാം നന്നായി വെന്ത ശേഷം അതിലേക്ക് പുളിവെള്ളം കൂടി ചേര്‍ക്കുക. അവസാനമായി ശര്‍ക്കര ചേര്‍ത്ത് ഇളക്കുക. കറി റെഡി. ഈ കറി ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ചേര്‍ത്ത് കഴിക്കാവുന്നതാണ്.