'എടാ മോനെ... ഇതാണ് തടി കുറയ്ക്കാനായി എന്റെ ഡയറ്റിൽ ഉള്ളത്'! സ്പെഷൽ വിഭവവുമായി അമേയ മാത്യു
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ‘കരിക്ക്’ വെബ്സീരീസിലൂടെ എത്തിയ താരമാണ് അമേയ മാത്യു. അഭിനയം മാത്രമല്ല, മോഡലിങും പാഷനാണ്. ഇതിനപ്പുറം നിരവധി യാത്രകളും ചെയ്യുന്നയാളാണ് അമേയ. നിരവധി മനോഹരമായ യാത്രാചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. കൂടാതെ കുക്കിങ്ങും പ്രിയമാണ്. നടി അമേയ മാത്യു തടി

മലയാളികളെ കുടുകുടെ ചിരിപ്പിച്ച ‘കരിക്ക്’ വെബ്സീരീസിലൂടെ എത്തിയ താരമാണ് അമേയ മാത്യു. അഭിനയം മാത്രമല്ല, മോഡലിങും പാഷനാണ്. ഇതിനപ്പുറം നിരവധി യാത്രകളും ചെയ്യുന്നയാളാണ് അമേയ. നിരവധി മനോഹരമായ യാത്രാചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. കൂടാതെ കുക്കിങ്ങും പ്രിയമാണ്.
നടി അമേയ മാത്യു തടി കുറച്ചപ്പോള്‍ പലരും ചോദിച്ചു, എന്തൊക്കെയാണ് ഡയറ്റ് എന്ന്. അതിലെ ഒരു വിഭവം പരിചയപ്പെടുത്തിയിരിക്കുകയാണ് അമേയ ഇപ്പോള്‍. ചെമ്മീന്‍ പ്രേമികള്‍ക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ അടിപൊളി വിഭവത്തിന്‍റെ പേരാണ് ഷ്രിംപ് ബ്രോക്കോളി. പ്രോട്ടീനും മൈക്രോന്യൂട്രിയന്റുകളും സമൃദ്ധമായി അടങ്ങിയ ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നത് വിശദീകരിക്കുന്ന വിഡിയോ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിച്ചിട്ടുണ്ട്.
ചേരുവകൾ:
പച്ച ഉള്ളിതണ്ട്
വെളുത്തുള്ളി
- 4 ടേബിൾസ്പൂൺ സോയ സോസ്
- എള്ളെണ്ണ
- 3 ടീസ്പൂൺ കോൺസ്റ്റാർച്ച്
- 1 കപ്പ് വെള്ളം
- ചെമ്മീന്‍
ഉണ്ടാക്കുന്ന വിധം:
- വെളുത്തുള്ളി, ഉള്ളിതണ്ട് എന്നിവ ചെറുതായി അരിയുക. ഇതിലേക്ക് സോയ സോസ്, കുറച്ച് എള്ളെണ്ണ, ഉപ്പ് എന്നിവ ചേര്‍ക്കുക.
- ഒരു കപ്പ് വെള്ളം, കോൺസ്റ്റാർച്ച് എന്നിവ കൂടി ഇതിലേക്ക് ചേര്‍ത്ത് മാറ്റിവയ്ക്കുക. ബ്രോക്കോളി വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് എടുക്കുക. ഒരു പാത്രത്തില്‍ അല്‍പ്പം ഒലിവ് ഓയില്‍ ഒഴിച്ച് അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി ഇട്ടു വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് ഇളക്കുക.
നേരത്തെ തിളപ്പിച്ച് വെള്ളം കളഞ്ഞുവെച്ച ബ്രോക്കോളിയും കൂടി ഇതിനു മുകളിലേക്ക് ഇടുക. നേരത്തെ തയാറാക്കിവെച്ച മിശ്രിതം, ഇതിനു മുകളിലേക്ക് ഒഴിക്കുക. നന്നായി വേവിക്കുക. ഷ്രിംപ് ബ്രോക്കോളി റെഡി!
സൂപ്പറാണ് ബ്രോക്കോളി
ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്‌ലിയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ധാരാളം വെള്ളം അടങ്ങിയ ബ്രോക്‌ലിയിൽ (Broccoli) വെറും 31 കാലറി മാത്രമാണുള്ളത്. കൊഴുപ്പ് വളരെ കുറവാണ്. നാരുകൾ കൂടുതലായടങ്ങിയത് കൊണ്ട് കഴിച്ചാൽ പെട്ടെന്ന് വയർ നിറയും. പതിവായി കഴിച്ചാൽ അമിതവണ്ണം (Obesity) തടയാനാകും.
ഗുണങ്ങളേറെ
ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതാണ് ബ്രോക്‌ലിയുടെ പ്രധാന ഗുണങ്ങളിലൊന്ന്. ശരീരത്തിലെ കൊളസ്ട്രോളിന്റെ (Cholesterol) അളവ് നിയന്ത്രിക്കാൻ ഗുണകരമായതിനാൽ ഹൃദ്രോഗം, കാൻസർ പോലെയുള്ള അസുഖങ്ങളും കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയതിനാൽ കാഴ്ചശക്തി കൂടാനും ഗുണകരമാണ് ബ്രോക്‌ലി.വൈറ്റമിൻ കെ സമൃദ്ധമായടങ്ങിയ ബ്രോക്‌ലി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കും. ഫൊളേറ്റ് അടങ്ങിയതിനാൽ ഗർഭിണികൾ ഭക്ഷണക്രമത്തിൽ ബ്രോക്‌ലി ഉൾപ്പെടുത്തുന്നത് നല്ലതാണ്.വൈറ്റമിൻ സി ധാരാളമടങ്ങിയതിനാൽ രോഗ പ്രതിരോധ ശക്തി വർധിക്കാൻ ഗുണകരമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാൻ ഇതിലെ ഘടകങ്ങൾ സഹായിക്കും.
മഞ്ഞപൂക്കളും ബ്രൗൺ തണ്ടുകളും ഉള്ള ബ്രോക്‌ലി ഒഴിവാക്കുന്നതാണ് നല്ലത്. ബ്രോക്‌ലിയുടെ തണ്ടിൽ നല്ല ഈർപ്പമുണ്ടാകണം. കടയിൽ നിന്നു വാങ്ങിയശേഷം കഴുകാതെ പ്ലാസ്റ്റിക് ബാഗിലാക്കി തുറന്ന് ഫ്രിജിലാക്കി സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ ബ്രോക്‌ലി കഴുകാവൂ.വഴറ്റിയോ ആവിയിൽ വേവിച്ചോ അവ്‌നിൽ റോസ്റ്റ് ചെയ്തോ ബ്രോക്‌ലി കഴിക്കാം. സാലഡിൽ ചേർത്ത് പച്ചയ്ക്ക് കഴിക്കുകയുമാവാം. ആവി കയറ്റി കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യപ്രദം. കുട്ടികൾക്ക് ഓംലറ്റ് തയാറാക്കുമ്പോൾ ബ്രോക്‌ലി പൊടിയായി അരിഞ്ഞ് ചേർക്കാം.