പാചകപരീക്ഷണങ്ങളുടെ ചാകരയാണ് ഇന്‍റര്‍നെറ്റിലെങ്ങും. ഇവയില്‍ തന്നെ തെരുവോരങ്ങളിലെ സ്റ്റാളുകളില്‍ കിട്ടുന്ന ഭക്ഷണങ്ങളില്‍ എപ്പോഴും പുതിയ പുതിയ വെറൈറ്റികള്‍ കാണാറുണ്ട്‌. അത്തരത്തിലൊരു വിഡിയോ ആണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ബര്‍ഗര്‍ ഇഡ്ഡലി. നാടന്‍ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇഡ്ഡലിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചകപരീക്ഷണങ്ങളുടെ ചാകരയാണ് ഇന്‍റര്‍നെറ്റിലെങ്ങും. ഇവയില്‍ തന്നെ തെരുവോരങ്ങളിലെ സ്റ്റാളുകളില്‍ കിട്ടുന്ന ഭക്ഷണങ്ങളില്‍ എപ്പോഴും പുതിയ പുതിയ വെറൈറ്റികള്‍ കാണാറുണ്ട്‌. അത്തരത്തിലൊരു വിഡിയോ ആണ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ബര്‍ഗര്‍ ഇഡ്ഡലി.

നാടന്‍ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇഡ്ഡലിയും അമേരിക്കന്‍ വിഭവമായ ബര്‍ഗര്‍ പോലെയാക്കി ഉണ്ടാക്കുന്ന ഈ വിചിത്രവിഭവം മുംബൈയിലാണ് കിട്ടുന്നത്. മയാങ്ക് പട്ടേല്‍ എന്ന ഇന്‍സ്റ്റഗ്രാമര്‍ തന്‍റെ ടേസ്റ്റി സ്ട്രീറ്റ് ഫുഡ്‌ എന്ന അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ പതിനായിരക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു.

ADVERTISEMENT

ആദ്യം തന്നെ പരന്ന ഇഡ്ഡലി എടുത്ത് ഒരു അലൂമിനിയം ഫോയിലില്‍ വയ്ക്കുന്നു. ഇത് നടുവേ മുറിച്ച് രണ്ടു ഭാഗങ്ങളാക്കുന്നു. ദോശക്കല്ലില്‍ രണ്ടു ഭാഗങ്ങളില്‍ എണ്ണ തൂവി, ഇവ രണ്ടും വയ്ക്കുന്നു. ഇതിനു മുകളിലേക്ക് നെയ്യും മയോനൈസും ചുവന്ന സോസും ചാട്ട് മസാലയും ജീരകവുമെല്ലാം ഒന്നൊന്നായി ഇടുന്നു. ശേഷം മസ്റ്റാഡ് സോസ്, മയോനൈസ്, ചുവന്ന ചട്ണി എന്നിവ ചേര്‍ത്ത് പരത്തുന്നു.

ഒരു പാതി ഇഡ്ഡലിക്ക് മുകളിലേക്ക് അരിഞ്ഞ സവാള, തക്കാളി, മല്ലിയില, അരിഞ്ഞ പച്ചമുളക് എന്നിവ വിതറുന്നു. തുടര്‍ന്ന് സമൃദ്ധമായി ചീസ് ഗ്രേറ്റ് ചെയ്ത് ഇടുന്നു. അല്‍പ്പം ബീറ്റ്റൂട്ടും ഗ്രേറ്റ് ചെയ്ത് ഇടുന്നു. ഇതിനു മുകളില്‍ ഒരു പാളി മസാലക്കൂട്ട് വച്ച് വീണ്ടും ചീസ് ഇടുന്നു. തുടര്‍ന്ന് ബീറ്റ്റൂട്ടും സവാളയും മല്ലിയിലയും മയോനൈസും ചേര്‍ക്കുന്നു. 

ADVERTISEMENT

മറ്റേ പാതിയിലേക്ക് മസ്റ്റാഡ് സോസ് ചേര്‍ത്ത ശേഷം, ആദ്യത്തെ പാതിക്ക് മുകളില്‍ വയ്ക്കുന്നു. ഇത് ഒരു അലൂമിനിയം ഫോയിലിനു മുകളില്‍ വച്ച് വീണ്ടും ചീസ്, ബീറ്റ്റൂട്ട്, കാരറ്റ്  എന്നിവ ഗ്രേറ്റ് ചെയ്ത് ഇടുന്നു. മുകളില്‍ അല്‍പ്പം മല്ലിയിലയും വിതറുന്നു. കണ്ടാല്‍ ഒരു ബര്‍ഗര്‍ പോലെ ഇരിക്കുന്ന ഇതിനു മുകളിലേക്ക് മയോനൈസ്, മസ്റ്റാഡ് സോസ് എന്നിവ തൂവുന്നു. 

വെള്ള, പച്ച, ചുവപ്പ് നിറമുള്ള ചട്ണി, സാമ്പാര്‍ എന്നിവയ്ക്കൊപ്പം വലിയ പ്ലേറ്റിലാണ് ഇത് വിളമ്പുന്നത്.

ADVERTISEMENT

ഇഡ്ഡലി വിജയകരമായി നശിപ്പിച്ചു എന്നാണ് ഒരാള്‍ ഇതിനു കമന്റ് ചെയ്തത്. ആരോഗ്യകരമായ ഒരു വിഭവത്തെ ഇത്രയും അനാരോഗ്യകരമാക്കി മാറ്റിയതിന് അഭിനന്ദനങ്ങള്‍ എന്ന് മറ്റൊരാള്‍ എഴുതി. സ്ട്രീറ്റ് ഫുഡില്‍ എന്തിനാണ് ഇത്രയും ചീസ് ചേര്‍ക്കുന്നത് എന്ന് മറ്റൊരാള്‍ ചോദിച്ചു.

English Summary:

Idli Burger Recipe