വിദേശത്ത് സൂപ്പർഹിറ്റായി ഇന്ത്യയിലെ കുഞ്ഞു വെള്ളരിക്ക അച്ചാര്‍!
ഇന്ത്യയില്‍ നിന്നുള്ള അച്ചാറിട്ട കുഞ്ഞു വെള്ളരിയുടെ ജനപ്രീതി, യൂറോപ്പിലെ ജർമനി, സ്പെയിൻ, യുകെ, നെതർലാൻഡ്‌സ്, ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും യുഎസ്, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവിടങ്ങളിലും കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. കയറ്റുമതി 2021-22 ലെ 199.38 മില്യണിൽ നിന്ന് 2022-23 ൽ 10% ഉയർന്ന്

ഇന്ത്യയില്‍ നിന്നുള്ള അച്ചാറിട്ട കുഞ്ഞു വെള്ളരിയുടെ ജനപ്രീതി, യൂറോപ്പിലെ ജർമനി, സ്പെയിൻ, യുകെ, നെതർലാൻഡ്‌സ്, ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും യുഎസ്, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവിടങ്ങളിലും കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. കയറ്റുമതി 2021-22 ലെ 199.38 മില്യണിൽ നിന്ന് 2022-23 ൽ 10% ഉയർന്ന് 218.76 മില്യൺ ഡോളറായി. 2024 ജനുവരി വരെയുള്ള 11 മാസങ്ങളിൽ, ഇന്ത്യ 189.08 ദശലക്ഷം ഡോളറിന്റെ വെള്ളരിക്ക അച്ചാര്‍ കയറ്റുമതി ചെയ്തതായാണ് കണക്ക്.
2024 ജനുവരി വരെ, 15.66 മില്യൺ ഡോളർ വിലമതിക്കുന്ന വെള്ളരിക്ക അച്ചാര്‍ ഇറക്കുമതി ചെയ്തുകൊണ്ട്, യുഎസിനുശേഷം ഇത് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ജര്‍മനി മാറി.
ഗെര്‍കിന്‍സ് എന്നാണ് ഇംഗ്ലീഷുകാര്‍ ഇതിനെ വിളിക്കുന്നത്. ഫ്രഞ്ച് പാചകരീതിയിൽ കോർണിക്കോൺസ് എന്നും അറിയപ്പെടുന്നു. പാകമാകുന്നതിനു മുന്‍പേ വിളവെടുക്കുന്ന കുഞ്ഞു വെള്ളരി, വിനാഗിരി, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയില്‍ അച്ചാര്‍ ഇടുന്നു. സലാഡുകൾ, സാൻഡ്‌വിച്ചുകൾ എന്നിവയില്‍ ചേര്‍ത്ത് ഇത് കഴിക്കാറുണ്ട്.
ആൻ്റിഓക്‌സിഡൻ്റുകളാലും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ് ഇത്. വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. ഗെർകിനുകളിൽ കാണപ്പെടുന്ന സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാനും നാഡീ, പേശികളുടെ ശരിയായ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
2022-23-ൽ യുകെയിലേക്കുള്ള ഗെർക്കിൻസിന്റെ കയറ്റുമതി 6.18 മില്യൺ ഡോളറിൽ നിന്ന് 2024 ജനുവരി വരെ 8.11 മില്യൺ ഡോളറായി ഉയർന്നു, 31.2% ൻ്റെ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. ഇറാഖിലാകട്ടെ, 2022-23 ലെ 3.69 മില്യൺ ഡോളറിൽ നിന്ന് 2024 ജനുവരി വരെ 25% വർദ്ധിച്ച് 4.61 മില്യൺ ഡോളറായി. കൂടാതെ, നെതർലൻഡ്‌സ്, ചിലെ, ചൈന, സൗദി അറേബ്യ, ഇറ്റലി, ദക്ഷിണ കൊറിയ, ബ്രസീൽ, കസാക്കിസ്ഥാൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ ഗെർകിനുകളുടെ ഇറക്കുമതി വർധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 ജനുവരിയിലെ കണക്കനുസരിച്ച് 90 ലധികം രാജ്യങ്ങളിലേക്ക് 181,452 ടൺ കയറ്റുമതി ചെയ്‌ത ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഗെർകിൻ വിതരണക്കാരാണ്. ലോകത്തിന് ആവശ്യമുള്ള ഗെർകിൻ ഉൽപാദനത്തിന്റെ ഏകദേശം 15% ഇന്ത്യയാണ് നിറവേറ്റുന്നത്.