തടി എളുപ്പത്തിൽ കുറയ്ക്കാൻ ഇനി അധികം പാടുപെടേണ്ട, ഇത് അടിപൊളി ഐറ്റം!
നമ്മുടെ യുവത്വം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അമിതമായ ശരീര ഭാരം. അനാരോഗ്യകരമായ ഭക്ഷണരീതികളും ഏറെ നേരം ഇരുന്നുള്ള ജോലിയുമൊക്കെയാണ് പലപ്പോഴും പൊണ്ണത്തടിയ്ക്കു പുറകിലെ പ്രധാന കാരണങ്ങൾ. സ്ഥിരമായി വ്യായാമത്തിലേർപ്പെടാനോ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണോ പലപ്പോഴും കഴിഞ്ഞെന്നും വരികയില്ല. അപ്പോൾ

നമ്മുടെ യുവത്വം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അമിതമായ ശരീര ഭാരം. അനാരോഗ്യകരമായ ഭക്ഷണരീതികളും ഏറെ നേരം ഇരുന്നുള്ള ജോലിയുമൊക്കെയാണ് പലപ്പോഴും പൊണ്ണത്തടിയ്ക്കു പുറകിലെ പ്രധാന കാരണങ്ങൾ. സ്ഥിരമായി വ്യായാമത്തിലേർപ്പെടാനോ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണോ പലപ്പോഴും കഴിഞ്ഞെന്നും വരികയില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും എന്നൊരു ചോദ്യമുയരാറുണ്ട്.
അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു വഴിയാണ് കറുവപ്പട്ടയും ഫ്‌ളാക്‌സ് സീഡും ചേർന്ന ചായ. ചെറു വ്യായാമങ്ങളും ഡയറ്റും അതിനൊപ്പം ഈ ചായയും കൂടി ചേരുമ്പോൾ ശരീരത്തിൽ അദ്ഭുതങ്ങൾ തന്നെ സംഭവിക്കും. ന്യൂട്രീഷനിസ്റ് ആയ ഖ്യാതി രൂപാനി ആണ് ഈ ചായയുടെ ഗുണങ്ങളെക്കുറിച്ചുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ തയാറാക്കാമെന്നു മാത്രമല്ല, അമിതഭാരം കുറയ്ക്കുകയും ചെയ്യാം.
തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
ഫ്ലാക്സ് സീഡ് - രണ്ടു ടീസ്പൂൺ
കറുവപ്പട്ട പൊടിച്ചത് - കാൽ ടീസ്പൂൺ
ചെറുനാരങ്ങ നീര് - അര ടീസ്പൂൺ
വെള്ളം - ഒരു കപ്പ്
ഒരു കപ്പ് വെള്ളം നല്ലതുപോലെ തിളപ്പിക്കാം. അതിലേക്കു രണ്ടു ടീസ്പൂൺ ഫ്ലാക്സ് സീഡ് പൊടിച്ചോ അതല്ലെങ്കിൽ മുഴുവനായോ ചേർത്തുകൊടുക്കാം. അല്പസമയം അടുപ്പിൽ വെച്ച് നന്നായി തിളപ്പിച്ചതിനു ശേഷം ഈ വെള്ളം പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ തണുക്കാനായി മാറ്റി വെയ്ക്കാം. ഇനി അരിച്ചെടുത്ത വെള്ളത്തിലേക്ക് കറുവപ്പട്ട പൊടിച്ചതും ചെറുനാരങ്ങ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ചായ തയാറായി. ഈ ചായ ശീലമാക്കുന്നതിനൊപ്പം അധികം കൊഴുപ്പില്ലാത്ത വിഭവങ്ങൾ ഉൾപ്പെടുന്ന ഡയറ്റും പിന്തുടരാവുന്നതാണ്. അതിരാവിലെ വെറും വയറ്റിലാണ് ഈ ചായ കുടിക്കേണ്ടത്.
ഫ്ലാക്സ് സീഡ്
ഗുണങ്ങളിൽ ഏറെ മുമ്പിലുള്ള ഒന്നാണ് ഫ്ലാക്സ് സീഡ്. ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ടുതന്നെ ഏറെ നേരത്തിനു വിശപ്പിനെ ശമിപ്പിക്കാൻ ഈ വിത്തുകൾക്ക് കഴിയും. മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യും. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കറുവപ്പട്ട
ശരീരഭാരം നിയന്ത്രിക്കാൻ ഏറെ സഹായകരമായ ഒന്നാണ് കറുവപ്പട്ട. മധുരത്തോടുള്ള അമിത താല്പര്യത്തെ പ്രതിരോധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമിതു ഗുണകരമാണ്. കറികളിലെ പ്രധാനിയായ കറുവപ്പട്ട ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ്.
ചെറുനാരങ്ങ
വിറ്റാമിൻ സി യുടെ കലവറയായ ചെറുനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ ആരോഗ്യത്തിനു ഏറെ ഗുണകരമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുമിതു സഹായിക്കുന്നു. ഫ്ലാക്സ് സീഡ് - കറുവപ്പട്ട ചായയ്‌ക്കൊപ്പം നാരങ്ങാനീര് കൂടി ചേരുമ്പോൾ ആകർഷകമായ ഗന്ധം കൈവരുമെന്നു മാത്രമല്ല, അമിതമായി കാലറി ശരീരത്തിലെത്തുകയുമില്ല.