തടി കുറയ്ക്കാനായി ചപ്പാത്തി ഇങ്ങനെയാണോ കഴിക്കേണ്ടത്? അറിഞ്ഞിരിക്കാം
ഇന്നത്തെ കാലത്ത് തിരഞ്ഞെടുക്കാന്‍ ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ എപ്പോഴും വ്യത്യസ്ത ഡയറ്റ് സ്വീകരിക്കാറുണ്ട്. ചപ്പാത്തി കഴിക്കുമ്പോള്‍ എന്ത് പൊടി കൊണ്ടുള്ള ചപ്പാത്തിയാണ് ഭാരം കുറയ്ക്കാന്‍ നല്ലത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം നല്‍കുകയാണ് ന്യൂട്രീഷനിസ്റ്റായ
ഇന്നത്തെ കാലത്ത് തിരഞ്ഞെടുക്കാന്‍ ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ എപ്പോഴും വ്യത്യസ്ത ഡയറ്റ് സ്വീകരിക്കാറുണ്ട്. ചപ്പാത്തി കഴിക്കുമ്പോള്‍ എന്ത് പൊടി കൊണ്ടുള്ള ചപ്പാത്തിയാണ് ഭാരം കുറയ്ക്കാന്‍ നല്ലത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം നല്‍കുകയാണ് ന്യൂട്രീഷനിസ്റ്റായ
ഇന്നത്തെ കാലത്ത് തിരഞ്ഞെടുക്കാന്‍ ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ എപ്പോഴും വ്യത്യസ്ത ഡയറ്റ് സ്വീകരിക്കാറുണ്ട്. ചപ്പാത്തി കഴിക്കുമ്പോള്‍ എന്ത് പൊടി കൊണ്ടുള്ള ചപ്പാത്തിയാണ് ഭാരം കുറയ്ക്കാന്‍ നല്ലത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം നല്‍കുകയാണ് ന്യൂട്രീഷനിസ്റ്റായ
ഇന്നത്തെ കാലത്ത് തിരഞ്ഞെടുക്കാന്‍ ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ എപ്പോഴും വ്യത്യസ്ത ഡയറ്റ് സ്വീകരിക്കാറുണ്ട്. ചപ്പാത്തി കഴിക്കുമ്പോള്‍ എന്ത് പൊടി കൊണ്ടുള്ള ചപ്പാത്തിയാണ് ഭാരം കുറയ്ക്കാന്‍ നല്ലത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം നല്‍കുകയാണ് ന്യൂട്രീഷനിസ്റ്റായ രുചിത ബത്ര.
4 വ്യത്യസ്ത തരം ചപ്പാത്തികളും അവയുടെ പോഷക വിവരങ്ങളും
1. ആട്ട ചപ്പാത്തി(ഗോതമ്പ്)
കാലറി: ഒരു ചപ്പാത്തിയിൽ ഏകദേശം 70-80 കാലറി.
ഗുണങ്ങള്‍: എളുപ്പത്തില്‍ ലഭ്യമാണ്, നല്ല അളവിൽ ഭക്ഷണ നാരുകൾ, ബി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.
ആര്‍ക്കാണ് അനുയോജ്യം: എളുപ്പത്തിൽ ലഭിക്കുന്നതും പോഷക സാന്ദ്രമായതുമായ ഓപ്ഷൻ തിരയുന്നവർക്ക്.
2. റാഗി ചപ്പാത്തി (ഫിംഗർ മില്ലറ്റ്):
കാലറി: ഒരു റൊട്ടിയിൽ ഏകദേശം 80-90 കാലറി.
ഗുണങ്ങള്‍ : കാൽസ്യം, ഭക്ഷണ നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാല്‍ സമൃദ്ധം. കാൽസ്യം അധികമായി കഴിക്കേണ്ടവർക്ക് ഇത് നല്ലതാണ്.
ആര്‍ക്കാണ് അനുയോജ്യം: മൊത്തത്തിലുള്ള പോഷകാഹാരം, അസ്ഥികളുടെ ആരോഗ്യം, പ്രമേഹം നിയന്ത്രിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക്
3. ജോവർ ചപ്പാത്തി :
കാലറി: ഒരു ചപ്പാത്തിയിൽ ഏകദേശം 50-60 കാലറി.
ഗുണങ്ങള്‍ : ഗ്ലൂറ്റൻ-ഫ്രീ, ഉയർന്ന ഡയറ്ററി ഫൈബർ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക.
ആര്‍ക്കാണ് അനുയോജ്യം: ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഉള്ള വ്യക്തികള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവും കലോറി ഉപഭോഗവും നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നവര്‍ക്കും
4. മൾട്ടിഗ്രെയിൻ ചപ്പാത്തി:
കാലറി: ഒരു ചപ്പാത്തിയിൽ ഏകദേശം 80-100 കാലറി.
ഗുണങ്ങള്‍: വ്യത്യസ്ത ധാന്യങ്ങളുടെ മിശ്രിതമായതിനാല്‍ കൂടുതല്‍ പോഷകങ്ങള്‍ നൽകുന്നു, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ ഇതില്‍ ധാരാളമുണ്ട്.
ആര്‍ക്കാണ് അനുയോജ്യം: വൈവിധ്യമാർന്നതും സമീകൃതവുമായ പോഷകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവയില്‍ ഏറ്റവും മികച്ചത് ജോവര്‍ ചപ്പാത്തിയാണ്. ഇതിന്‍റെ ഉയര്‍ന്ന അളവിലുള്ള നാരുകളും ഗ്ലൂട്ടൻ ഫ്രീ സവിശേഷതയും കാരണം, പെട്ടെന്ന് വിശപ്പ് ശമിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ദഹന ആരോഗ്യത്തിനും സഹായിക്കുന്നു. ഈ സവിശേഷതകള്‍ ഭാരം കുറയ്ക്കുന്നതിന് ജോവര്‍ കൊണ്ടുള്ള ചപ്പാത്തിയെ ഏറ്റവും അനുയോജ്യമാക്കുന്നു എന്ന് രുചിത പറയുന്നു.
രുചികരവും മൃദുവുമായ ചപ്പാത്തി തയാറാക്കാൻ 7 പൊടിക്കൈകൾ
1). ഗോതമ്പ് : വെള്ളം അനുപാതം
കൃത്യമായ അളവിൽ വെള്ളം ചേർത്ത് വേണം മാവ് കുഴയ്ക്കാൻ. വെള്ളം കൂടി പോയാലോ കുറഞ്ഞു പോയാലോ പ്രശ്നം ആണെന്ന് പ്രത്യേകം ഓർമിപ്പിക്കേണ്ടത് ഇല്ലല്ലോ. കൃത്യമായി ഇടവേളകളിൽ മാവിന്റെ പശിമ നോക്കി വെള്ളം ചേർക്കുന്നതാണ് ഉത്തമം
2.മാവ് അളവിൽ കൂടുതൽ കുഴയ്ക്കുന്നത് ഒഴിവാക്കുക
ആവശ്യമായ അളവിൽ കൂടുതൽ മാവ് കുഴയ്ക്കുന്നത് മാവിൽ ഗ്ലൂട്ടന്റെ അളവ് വർധിക്കുന്നതിനു ഇടയാക്കും. അതിലൂടെ മാവിന്റെ ദൃഢതയും കൂടുന്നു. മൃദുവായ ഉരുളകൾ രൂപപ്പെടുത്താൻ കഴിയുന്ന ആളവിൽ വേണം മാവ് കുഴയ്ക്കാൻ.
3.കുഴച്ച മാവ് അൽപ നേരം അടച്ചു വയ്ക്കുക
മാവ് കുഴച്ച ഉടനെ ചപ്പാത്തി പരത്തുന്നതാണ് നമ്മുടെ രീതി. പക്ഷേ മാവ് കുഴച്ചു പത്തോ ഇരുപതോ മിനിറ്റ് കാത്തിരുന്ന ശേഷം ചപ്പാത്തി ഉണ്ടാക്കി നോക്കൂ. വ്യത്യാസം നിങ്ങൾക്ക് തന്നെ മനസിലാകും.
4. ചപ്പാത്തികൾ തീരെ കട്ടികുറച്ചു പരത്തരുത്
എന്നാൽ മൃദു ആകാൻവേണ്ടി ഒത്തിരി കട്ടികുറച്ചു ചപ്പാത്തി പരത്താൻ നിൽക്കരുത്. ചപ്പാത്തിയുടെ കട്ടി കുറഞ്ഞാൽ, അത് വേഗം വേകാനും അതുവഴി അതിന്റെ മൃദു സ്വഭാവം നഷ്ടപ്പെടാനും ഇടയുണ്ട്
5.ചപ്പാത്തി ചുടുമ്പോൾ പാനിന്റെ ചൂട്
ചപ്പാത്തി ഉണ്ടാക്കുന്ന പാനിന്റെ ചൂട് നാം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടുതൽ ചൂടായാൽ ചപ്പാത്തികൾ കട്ടിയാകും. എന്നാൽ തീ ഒട്ടും ഇല്ലയെങ്കിൽ ചപ്പാത്തിയുടെ ഫ്ലഫി നേച്ചറും നഷ്ടമാകും എന്നു മറക്കേണ്ട.
6. കൃത്യമായ സമയത്തു മറിച്ചിടാൻ മറക്കരുത്
ചപ്പാത്തി ആവശ്യമായ ചൂടിൽ വേവുന്നതിനൊപ്പം കൃത്യമായ സമയങ്ങളിൽ മറിച്ചിടാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ തവണ ഇരുവശങ്ങളും പാനിൽ വരുത്തക്ക വിധം വേണം മറിച്ചിടേണ്ടത്
7. ചപ്പാത്തി ശരിയായി സൂക്ഷിക്കുക
ഉണ്ടാക്കുന്ന ചപ്പാത്തി ചൂടാറാതെ പാത്രത്തിൽ കൃത്യമായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഹോട്ട് ബോക്സിൽ ഒരു ടവൽ വിരിച്ച ശേഷം വേണം ചപ്പാത്തി ഇടാൻ. വായുവിൽ പാത്രം തുറന്നു വയ്ക്കുന്നത് അന്തരീക്ഷത്തിലെ ഈർപ്പം ചപ്പാത്തി ആഗിരണം ചെയ്യാനും അതുവഴി അതിന്റെ മൃദുലത നഷ്ടപ്പെടാനും ഇടയാക്കും.