ഇത്രയും ഡിമാൻഡോ? ലോകത്തിന്റെ രുചിപ്പട്ടികയില്‍ ഇടം നേടി ആ ഇന്ത്യൻ ചട്ണികളും
സമോസ പക്കാവട തുടങ്ങി വിവിധ വിഭവങ്ങള്‍ക്കൊപ്പം കഴിക്കുന്ന തൊടുകറി അഥവാ ചട്ണികള്‍ക്ക് പ്രസിദ്ധമാണ് ഇന്ത്യന്‍ പാചകം. നമ്മുടെ തേങ്ങാ ചട്നിയും പുതിന ചട്നിയുമെല്ലാം വളരെ പ്രസിദ്ധമാണല്ലോ. ഈ സ്ഥാനം ഊട്ടിയുറപ്പിച്ചു കൊണ്ട്, ടേസ്റ്റ്അറ്റ്‌ലസിൻ്റെ "ലോകത്തിലെ 50 മികച്ച ഡിപ്‌സ്" പട്ടികയിൽ മൂന്ന് ഇന്ത്യൻ ചട്ണി

സമോസ പക്കാവട തുടങ്ങി വിവിധ വിഭവങ്ങള്‍ക്കൊപ്പം കഴിക്കുന്ന തൊടുകറി അഥവാ ചട്ണികള്‍ക്ക് പ്രസിദ്ധമാണ് ഇന്ത്യന്‍ പാചകം. നമ്മുടെ തേങ്ങാ ചട്നിയും പുതിന ചട്നിയുമെല്ലാം വളരെ പ്രസിദ്ധമാണല്ലോ. ഈ സ്ഥാനം ഊട്ടിയുറപ്പിച്ചു കൊണ്ട്, ടേസ്റ്റ്അറ്റ്‌ലസിൻ്റെ "ലോകത്തിലെ 50 മികച്ച ഡിപ്‌സ്" പട്ടികയിൽ മൂന്ന് ഇന്ത്യൻ ചട്ണി ഇനങ്ങൾ ഇടം നേടി. ഇന്ത്യൻ ചട്ണി വിഭവങ്ങള്‍ മൊത്തത്തില്‍ 42-ാം സ്ഥാനത്തും മല്ലി ചട്ണി 47-ാം സ്ഥാനത്തും മാമ്പഴ ചട്ണി 50-ാം സ്ഥാനത്തും എത്തി.
ലെബനീസ് വെളുത്തുള്ളി പേസ്റ്റായ ടൂം ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. വെളുത്തുള്ളി, കനോല ഓയില്‍, ഒലിവ് ഓയില്‍, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് പേസ്റ്റ് ആക്കിയാണ് ഇത് ഉണ്ടാക്കുന്നത്. പരമ്പരാഗത വിഭവങ്ങളായ റോസ്റ്റ് ചിക്കൻ, ചിക്കൻ സ്കീവർ, ചിക്കൻ ഷവർമ എന്നിവയ്ക്കൊപ്പമാണ് ഇത് കഴിക്കുന്നത്.
മഞ്ഞ അജി മുളകും എണ്ണയും ചേർത്ത് തയ്യാറാക്കിയ പെറുവിയൻ സൽസയാണ് അജി ക്രയോല്ലോ അല്ലെങ്കിൽ സൽസ ഡി അജി. വിവിധ മാംസം, മീൻ വിഭവങ്ങൾക്കൊപ്പം കഴിക്കുന്ന ഈ സോസ് ആണ് രണ്ടാം സ്ഥാനത്ത്. ലെസ്‌കോവാക് പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ഒരു പരമ്പരാഗത സെർബിയൻ വിഭവമായ ലെസ്‌കോവക്കി ഡൊമാക്കി അജ്‌വർ മൂന്നാം സ്ഥാനത്തെത്തി. പ്രാദേശിക ചുവന്ന കുരുമുളക് ഇനങ്ങളായ ഡൊമാക്ക കനിജ, കുർട്ടോവ്‌സ്ക കപിജ, പലനാക്കോ ക്യുഡോ എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. അവോക്കാഡോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രശസ്ത മെക്സിക്കന്‍ വിഭവമായ ഗ്വാകാമോളി, ഗ്രീക്ക് സോസായ സാറ്റ്സിക്കി, നോർത്ത് മസിഡോണിയയില്‍ നിന്നുള്ള അജ്‌വർ എന്നിവ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍ എത്തി.
ഇന്ത്യന്‍ ചട്ണി വിഭവങ്ങള്‍(റാങ്ക് 42): ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഡിപ്സ് അല്ലെങ്കിൽ സ്പ്രെഡുകൾ ആണ് ചട്ണികൾ. അവ സാധാരണയായി പുതിയ ഹെര്‍ബുകള്‍, പച്ചക്കറികൾ, പയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്, ഇവ എരിവും പുളിയുമടക്കമുള്ള വൈവിധ്യമാർന്ന രുചികളിലും ടെക്സ്ചറുകളിലും വരുന്നു.
മല്ലിയില ചട്ണി(റാങ്ക് 47): പുതിന, നാരങ്ങ, മുളക് എന്നിവയ്ക്കൊപ്പം മല്ലിയില ചേര്‍ത്ത് ഉണ്ടാക്കുന്ന, മധുരവും പുളിയും എരിവും നിറഞ്ഞ പച്ച നിറത്തിലുള്ള ചട്ണി.
മാമ്പഴ ചട്ണി (റാങ്ക് 50): ഈ മധുരവും പുളിയുമുള്ള ചട്ണി ഉണ്ടാക്കാന്‍ പഴുത്ത മാമ്പഴങ്ങൾ ഉപയോഗിക്കുന്നു, ഇത് സമോസകൾ അല്ലെങ്കിൽ പക്കോറകൾ പോലുള്ള വിഭവങ്ങൾക്കൊപ്പമാണ് സാധാരണയായി കഴിക്കുന്നത്.