തയാറാക്കാൻ എളുപ്പം, ഇവയാണോ രാവിലെ കഴിക്കുന്നത്! വില്ലനാകുമോ?
രാവിലെ ജോലിക്കു പോകാനുള്ള തിരക്കിനിടയിൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്ന ഒരു കൂട്ടം ആളുകളുകളുണ്ട്. ചിലരാകട്ടെ, എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന സിറിയലുകൾ ഭക്ഷണമായി എടുക്കുന്നവരുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന കാര്യം അറിയാമെങ്കിലും സമയ

രാവിലെ ജോലിക്കു പോകാനുള്ള തിരക്കിനിടയിൽ പ്രഭാത ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്ന ഒരു കൂട്ടം ആളുകളുകളുണ്ട്. ചിലരാകട്ടെ, എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന സിറിയലുകൾ ഭക്ഷണമായി എടുക്കുന്നവരുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന കാര്യം അറിയാമെങ്കിലും സമയ കുറവാണ് പലപ്പോഴും ഇവിടെ വില്ലനാകുന്നത്. എന്നാൽ ആരോഗ്യകരമെന്നു വിചാരിച്ചു നാം കഴിക്കുന്ന ചില വിഭവങ്ങൾ മിക്കപ്പോഴും പ്രശ്നക്കാരാണ്. അവ ഏതൊക്കെയെന്നു നോക്കാം.
* പഞ്ചസാരയും കൃത്രിമ നിറങ്ങളും ചേർന്ന സിറിയലുകൾ വളരെ എളുപ്പത്തിൽ തയാറാക്കാമെന്നത് കൊണ്ടുതന്നെ അവ ശീലമാക്കുന്നവരുണ്ട്. ഇവ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ശരീര ഭാരം വർധിക്കാനിതു കാരണമാകും.
* മിതമായ അളവിൽ മാത്രം എരിവ് ഉപയോഗിക്കാൻ ശീലിക്കണം. ഉയർന്ന അളവിൽ എരിവ് അടങ്ങിയ ഭക്ഷണം വെറും വയറ്റിൽ കഴിക്കുന്നത് വഴി ദഹനപ്രശ്‌നങ്ങൾക്കു സാധ്യതയുണ്ട്.
* ആരോഗ്യകരമല്ലാത്ത കൊഴുപ്പുകളും പഞ്ചസാരയും ശുദ്ധീകരിച്ച ധാന്യങ്ങളുമെല്ലാം അടങ്ങിയ കേക്കുകൾ പോലുള്ള വിഭവങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരം പലഹാരങ്ങൾ പ്രഭാതഭക്ഷണമായി കഴിക്കുന്നത് ശരീരത്തിന്റെ ഊർജ്ജം നഷ്ടപ്പെടുത്തും.
* ഫൈബർ ഒട്ടുംതന്നെയുമില്ലാത്ത, എന്നാൽ പഞ്ചസാരയുടെ അളവ് ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ജ്യൂസുകൾ പ്രാതലായി കഴിക്കരുത്. സിട്രസ് പഴങ്ങളുടെ ജ്യൂസ് ആണ് വെറും വയറ്റിൽ കുടിക്കുന്നതെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
* എണ്ണയിൽ വറുത്തെടുത്ത ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനു ഒട്ടും ഗുണകരമല്ല. പ്രഭാത ഭക്ഷണമായി അത്തരം വിഭവങ്ങൾ കഴിക്കുന്നത് വഴി ദഹനം തടസപ്പെടാൻ സാധ്യതയുണ്ട്.
വയർ കുറയ്ക്കണോ? ഒരു നേരം ഇൗ വിഭവം പരീക്ഷിച്ച് നോക്കൂ
കാരറ്റ്– അര കപ്പ് (ചെറുതായി അരിഞ്ഞത്)
പാൽ – 1 ഗ്ലാസ്
ഒാട്സ്– 4 സ്പൂൺ
തേൻ – 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
ഏലയ്ക്ക– 2 എണ്ണം
തയാറാക്കുന്ന വിധം
ചൂടായ പാനിൽ ഒാട്സ് ചേർത്തു ചെറുതായി ഫ്രൈ ചെയ്തു മാറ്റി വയ്ക്കാം. ശേഷം അര ഗ്ലാസ് പാലിൽ അര ഗ്ലാസ് വെള്ളവും ചേർത്ത് നേർപ്പിച്ച പാൽ തിളപ്പിച്ചെടുക്കാം. അതിലേക്കു ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് അടച്ചുവച്ച് വേവിക്കാം. തീ കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 3 മിനിറ്റ് കഴിയുമ്പോൾ തീ ഒാഫ് ചെയ്യാം. പാലും കാരറ്റും ചേർന്ന മിശ്രിതത്തിലേക്കു ഫ്രൈ ചെയ്ത ഒാട്സും പൊടിച്ച ഏലയ്ക്കയും ചേർത്തു നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വയ്ക്കാം. ആ ചൂടിൽ ഒാട്സ് വേവും. ശേഷം അതിലേക്ക് ആവശ്യമെങ്കിൽ തേൻ ചേർക്കാം. കാരറ്റിന് മധുരമുള്ളതിനാൽ അധികം തേൻ ചേർക്കേണ്ടതില്ല. ഒരു നേരം ഇൗ വിഭവം പരീക്ഷിച്ചു നോക്കൂ.