മല്ലിയില വാടാതെ ഒരു മാസം വരെ സൂക്ഷിക്കാം; ഇനി ഈ ട്രിക്ക് ചെയ്യാം
കറികൾക്ക് സ്വാദ് കൂട്ടുന്ന ഒന്നാണ് മല്ലിയില. കടകളിൽ നിന്നും വാങ്ങി ഫ്രിജിൽ സൂക്ഷിച്ചാലും ഇവ അധികം നാൾ ഫ്രെഷായി വയ്ക്കാൻ പറ്റില്ലെന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ചില ട്രിക്കുകൾ പ്രയോഗിച്ചാൽ മല്ലിയില ഒരു മാസം വരെ വാടാതെ സൂക്ഷിക്കാവുന്നതാണ്. ഈ രീതികൾ വീട്ടിൽ പരീക്ഷിച്ചു നോക്കാം. മല്ലിയില

കറികൾക്ക് സ്വാദ് കൂട്ടുന്ന ഒന്നാണ് മല്ലിയില. കടകളിൽ നിന്നും വാങ്ങി ഫ്രിജിൽ സൂക്ഷിച്ചാലും ഇവ അധികം നാൾ ഫ്രെഷായി വയ്ക്കാൻ പറ്റില്ലെന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ചില ട്രിക്കുകൾ പ്രയോഗിച്ചാൽ മല്ലിയില ഒരു മാസം വരെ വാടാതെ സൂക്ഷിക്കാവുന്നതാണ്. ഈ രീതികൾ വീട്ടിൽ പരീക്ഷിച്ചു നോക്കാം.
മല്ലിയില കടയിൽ നിന്ന് വാങ്ങിയലുടൻ കഴുകിയാണ് എടുക്കുന്നതെങ്കിൽ നല്ലതുപോലെ വെള്ളം കളഞ്ഞതിനു ശേഷം മാത്രം ഫ്രിജിൽ സൂക്ഷിക്കാവുള്ളൂ, വെള്ളം നനവ് ഉണ്ടായാൽ പെട്ടെന്ന് ചീഞ്ഞ് പോകും. അതേപോലെ തന്നെ മല്ലിയില അരിഞ്ഞതിനു ശേഷം ഒരിക്കലും കഴുകരുത്. അതിന്റെ മണവും ഗുണവും പോകും.
വെള്ളം പൂർണമായും നീക്കം ചെയ്ത മല്ലിയിലകൾ ഒരു സിപ് ലോക്ക് കവറിലേക്കു മാറ്റാവുന്നതാണ്. കവറിലെ വായു കളഞ്ഞതിനു ശേഷം മല്ലിയിലകൾ അതിനുള്ളിലാക്കി അടച്ചു സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി മല്ലിയിലകളുടെ പുതുമയും ഗന്ധവും നഷ്ടപ്പെടുകയില്ലെന്നു മാത്രമല്ല, ഏറെ ദിവസങ്ങൾ കേടുകൂടാതെയിരിക്കുകയും ചെയ്യും.
മല്ലിയിലയുടെ വേര് ഭാഗം മുറിച്ച് കളഞ്ഞിട്ട് വിനാഗിരി വെള്ളത്തിൽ കഴുകിയതിനു ശേഷം വെള്ളം കളഞ്ഞ് ടിഷ്യൂപേപ്പറിൽ നല്ലതായി പൊതിഞ്ഞെടുത്തു സിബ് ലോക്ക് കവറിലാക്കാം. വായുകടക്കാത്ത രീതിയിൽ സിബ്‍ലോക്ക് കവറിൽ വയ്ക്കണം. ശേഷം ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഒട്ടും നനവ് ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ വച്ചാൽ ഒരു മാസം വരെ മല്ലിയില ഫ്രഷായി വയ്ക്കാം.
മല്ലിയിലകൾ ഫ്രിജിൽ സൂക്ഷിക്കുന്നതിന് മുന്നോടിയായി ഒരു പേപ്പർ ടവലിൽ പൊതിയണം. ഇലകളിൽ ജലാംശമുണ്ടെങ്കിൽ പേപ്പർ ടവൽ അത് വലിച്ചെടുത്തുകൊള്ളും. മാത്രമല്ല, ഇവ ഉണങ്ങി പോകാതെ കുറെ ദിവസങ്ങൾ ഫ്രഷായി ഇരിക്കാനും ഇങ്ങനെ ചെയ്താൽ മതിയാകും.
മല്ലിയിലകൾ ചെറുതായി അരിഞ്ഞു ഒരു വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുന്നത് വളരെ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെയിരിക്കാൻ സഹായിക്കും. അങ്ങനെ ചെയ്യുന്നതിന് മുന്നോടിയായി ഇലകൾ വൃത്തിയായി കഴുകി, വെള്ളം പൂർണമായും നീക്കം ചെയ്യണം. ഇനി അടിഭാഗത്തുള്ള വേരുകൾ കൂടി മുറിച്ചു കളഞ്ഞതിനു ശേഷം ചെറുതായി അരിയാം. ഒരു വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്. രണ്ടാഴ്ച വരെ ഇലകൾ കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും.
ഫ്രിജിന്റെ ഡോറിൽ വയ്ക്കാം. ഫ്രിജിന്റെ ഡോറിൽ ചെറുതണുപ്പ് മാത്രമേ ഉണ്ടാകുകയുള്ളൂ. ആ ഭാഗത്ത് മല്ലിയിലകൾ വയ്ക്കാവുന്നതാണ്. കുറച്ചു ദിവസങ്ങൾ ഇലകൾ വാടിപ്പോകാതെയും ഫ്രഷായുമിരിക്കാനിതു സഹായിക്കും.
ചെറുതായി അരിഞ്ഞ മല്ലിയിലകൾ ഐസ് ക്യൂബ് ട്രേയിലാക്കി വെള്ളമോ എണ്ണയോ ഒഴിച്ചു കൊടുക്കാം. ഇങ്ങനെ സൂക്ഷിക്കുന്നതു വഴി നേരിട്ട് കറികളിൽ ഉപയോഗിക്കുകയും ചെയ്യാം. ഒട്ടും തന്നെയും ഉപയോഗശൂന്യമാകുകയുമില്ല.