മാധവന്റെ ആ ഇഷ്ട വിഭവം കേട്ട് കണ്ണ് തള്ളി ആരാധകര്; ഇത് മലയാളികളുടെ സ്വന്തം
പഴങ്കഞ്ഞിയുടെ രുചിയെ കുറിച്ച് നമ്മൾ മലയാളികൾക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല. ആ രുചി ഒരിക്കലെങ്കിലും ആസ്വദിക്കാത്ത മലയാളികൾ കുറവുമായിരിക്കും. എന്നാൽ തമിഴകത്തും ബോളിവുഡിലും എന്തിനു മലയാളികളുടെ പോലും പ്രിയങ്കരനായ മാധവന് ഏറ്റവും ഇഷ്ടമുള്ള വിഭവവും പ്രഭാത ഭക്ഷണമായി താരം സ്ഥിരമായി കഴിക്കുന്നതും

പഴങ്കഞ്ഞിയുടെ രുചിയെ കുറിച്ച് നമ്മൾ മലയാളികൾക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല. ആ രുചി ഒരിക്കലെങ്കിലും ആസ്വദിക്കാത്ത മലയാളികൾ കുറവുമായിരിക്കും. എന്നാൽ തമിഴകത്തും ബോളിവുഡിലും എന്തിനു മലയാളികളുടെ പോലും പ്രിയങ്കരനായ മാധവന് ഏറ്റവും ഇഷ്ടമുള്ള വിഭവവും പ്രഭാത ഭക്ഷണമായി താരം സ്ഥിരമായി കഴിക്കുന്നതും പഴങ്കഞ്ഞി തന്നെയാണ്. എങ്ങനെ പഴങ്കഞ്ഞി തയാറാക്കണമെന്നും അതിന്റെ രുചിയെക്കുറിച്ചും ഈയടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മാധവൻ വിശദീകരിക്കുന്നുണ്ട്. കേൾക്കുന്നവരുടെ വായിലും വെള്ളമൂറുന്ന തരത്തിലാണ് ആ വിവരണം.
സ്ഥിരമായി കഴിക്കുന്ന പ്രാതൽ എന്താണെന്ന അവതാരികയുടെ ചോദ്യത്തിന് കഞ്ഞിയാണ് താൻ എന്നും കഴിക്കുക എന്ന് ആരാധകരുടെ പ്രിയപ്പെട്ട മാധവൻ വ്യക്തമാക്കുന്നുണ്ട്. ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച ചോറിലേക്കു പുളിയധികമില്ലാത്ത തൈരും പാകത്തിന് ഉപ്പും ചെറുതായി അരിഞ്ഞ പച്ചമുളകും ഉള്ളിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം കഴിക്കണം. ഇത്രയും രുചികരമായതും ശരീരത്തിനാകമാനം തണുപ്പ് നൽകുന്നതും എളുപ്പത്തിൽ തന്നെ വയറുനിറക്കുന്നതും സുഖകരവുമായ വിഭവം വേറെയില്ലെന്നാണ് താരത്തിന്റെ ഭാഷ്യം.
മുൻകാലങ്ങളിൽ മിക്കവീടുകളിലും സ്ഥിരമായി കഴിച്ചിരുന്ന പഴങ്കഞ്ഞിയ്ക്കു ഇന്നുകാണുന്ന പ്രൗഢിയും പത്രാസുമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആരോഗ്യത്തിനു ഏറെ ഗുണകരമാണെന്നതും അതീവ സ്വാദിഷ്ടവുമാണെന്ന അറിവ് പഴങ്കഞ്ഞിയുടെ സ്വീകാര്യത വർധിപ്പിച്ചു. ഇന്ന് വീടുകളിൽ മാത്രമല്ല, നമ്മുടെ നാട്ടിൽ എല്ലായിടങ്ങളിലും പഴങ്കഞ്ഞി കടകൾ നിരവധിയാണ്. വില കുറവ്, ഗുണമധികം, രുചിയോ കേമം എന്നതു തന്നെയാണ് പഴങ്കഞ്ഞിയെ പ്രിയപ്പെട്ടതാക്കുന്നത്.