ഭക്ഷണത്തിലെ അധിക എണ്ണ കളയാൻ എളുപ്പവഴിയുണ്ട്; ഇനി ഇങ്ങനെ ചെയ്യാം
എണ്ണ പലഹാരങ്ങൾ മിക്കവർക്കും പ്രിയമാണ്. പലഹാരങ്ങൾ മാത്രമല്ല, എണ്ണയിൽ പൊരിച്ചെടുക്കുന്നവയിൽ കൂടുതൽ എണ്ണമയം ഉണ്ടായാൽ അത് ഒഴിവാക്കുക ടാസ്കാണ്. ചിലർ ടിഷ്യുവിൽ പൊതിഞ്ഞ് എണ്ണമയം കളഞ്ഞിട്ട് കഴിക്കാറുമുണ്ട്. എണ്ണ അധികമായാൽ അമിതവണ്ണം മുതൽ പല അസുഖങ്ങളും വരും. രുചികരമായ ഭക്ഷണം പാകം ചെയ്യുന്നത് ഒരു കലയാണ്,

എണ്ണ പലഹാരങ്ങൾ മിക്കവർക്കും പ്രിയമാണ്. പലഹാരങ്ങൾ മാത്രമല്ല, എണ്ണയിൽ പൊരിച്ചെടുക്കുന്നവയിൽ കൂടുതൽ എണ്ണമയം ഉണ്ടായാൽ അത് ഒഴിവാക്കുക ടാസ്കാണ്. ചിലർ ടിഷ്യുവിൽ പൊതിഞ്ഞ് എണ്ണമയം കളഞ്ഞിട്ട് കഴിക്കാറുമുണ്ട്. എണ്ണ അധികമായാൽ അമിതവണ്ണം മുതൽ പല അസുഖങ്ങളും വരും. രുചികരമായ ഭക്ഷണം പാകം ചെയ്യുന്നത് ഒരു കലയാണ്, പക്ഷേ അതിലുള്ള അധിക എണ്ണ കാലറിയുടെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഭക്ഷണത്തിൽ നിന്ന് അധിക എണ്ണ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില വഴികള്‍ അറിയാം.
പേപ്പർ ടവലുകൾ ഉപയോഗിക്കുക
ഇത് പല വീടുകളിലും ഉപയോഗിക്കുന്ന ഒരു ലളിതമായ തന്ത്രമാണ്. വറുത്തതും പൊരിച്ചതുമായ പലഹാരം വറുത്തതിന് ശേഷം എണ്ണയിൽ നിന്ന് പുറത്തെടുത്ത ഉടൻ തന്നെ എണ്ണ ആഗിരണം ചെയ്യാവുന്ന ടിഷ്യൂ പേപ്പറിന് മുകളിൽ വയ്ക്കാവുന്നതാണ്. വിഭവത്തിൽ അധികമായി വരുന്ന എണ്ണ പേപ്പർ ആഗിരണം ചെയ്തുകൊള്ളും.
ബ്രഡ് സ്ലൈസ്
വീട്ടിലുണ്ടാക്കുന്ന കറിയോ ഒരു റസ്റ്ററന്റിൽ നിന്ന് ഓർഡർ ചെയ്തതോ ആകട്ടെ പലപ്പോഴും അതിന് മുകളിൽ എണ്ണയുടെ കട്ടിയുള്ള പാളി പൊങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ടാകും. അങ്ങനെയുള്ളപ്പോൾ അത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു കഷ്ണം ബ്രഡ് ആ കറിയ്ക്ക് മുകളിൽ അൽപ്പസമയം ഇട്ടുവയ്ക്കാം. അധിക എണ്ണ മുഴുവൻ ബ്രഡ് വലിച്ചെടുക്കും.
തണുക്കുമ്പോൾ ഒഴിവാക്കാം
കറികൾക്കും സോസുകൾക്കും ചട്നികൾക്കും പോലും നിങ്ങൾക്ക് ഈ ടിപ്പ് ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കിയ വിഭവം ഫ്രിജിൽ വയ്ക്കുക, അധിക എണ്ണ കറിയ്ക്ക് മുകളിൽ ഒരു പാളിയായി രൂപപ്പെടുന്നത് കാണാം. ഇനി ആ പാളി നീക്കം ചെയ്താൽ എണ്ണയുടെ പേടിയില്ലാതെ ആ വിഭവം ആസ്വദിക്കാം.
വൈറൽ ഐസ് ക്യൂബ് ട്രിക്ക്
ഇത് ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിലാകെ വൈറലായൊരു ടിപ്പാണിത്. ഒരു വലിയ ഐസ്ക്യൂബ് എടുത്ത് ആ വിഭവത്തിന് മുകളിലായി മുക്കുക. അധികം വന്നിരിക്കുന്ന എണ്ണ മുഴുവൻ ആ ഐസിന്റെ അടിയിൽ പിടിയ്ക്കും. ഐസ് കട്ട പുറത്തെടുക്കുമ്പോൾ അതിനൊപ്പം എണ്ണയും പുറത്തുവരും.