ലോകമെങ്ങും ആരാധകരുള്ള രുചികളുടെ രാജാവാണ് ഷെഫ് സുരേഷ് പിള്ള. ലണ്ടനിലെ പതിനാല് വര്‍ഷത്തെ സംഭവബഹുലമായ പാചകജീവിതത്തിനു ശേഷം, റസ്റ്ററൻ്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്ററൻ്റ് ശൃംഖല നടത്തുകയാണ് സുരേഷ് പിള്ള ഇപ്പോള്‍. ചാനല്‍ ഷോ കളിലും റിയാലിറ്റി ഷോ കളിലുമെല്ലാം സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങും ആരാധകരുള്ള രുചികളുടെ രാജാവാണ് ഷെഫ് സുരേഷ് പിള്ള. ലണ്ടനിലെ പതിനാല് വര്‍ഷത്തെ സംഭവബഹുലമായ പാചകജീവിതത്തിനു ശേഷം, റസ്റ്ററൻ്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്ററൻ്റ് ശൃംഖല നടത്തുകയാണ് സുരേഷ് പിള്ള ഇപ്പോള്‍. ചാനല്‍ ഷോ കളിലും റിയാലിറ്റി ഷോ കളിലുമെല്ലാം സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള ഷെഫ്, റോഡരികിലെ ഒരു തട്ടുകടയില്‍ കയറി ദോശ ചുടുന്ന രസകരമായ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അദ്ദേഹം തന്നെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വലിയ ദോശക്കല്ലില്‍ മാവ് പരത്തി, ദോശ ചുടുന്ന സുരേഷ് പിള്ളയെ വിഡിയോയില്‍ കാണാം. ദോശ ചുടുന്നതോടൊപ്പം തന്നെ ഇവിടുത്തെ ചേച്ചിമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ദോശ ചുട്ട് ഓരോന്നായി പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുന്നു. "ഇത് കാണുമ്പോള്‍ എന്‍റെ കടയാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം" എന്ന് ഷെഫ് പറയുന്നുമുണ്ട്. 

ADVERTISEMENT

കൊട്ടാരക്കര പോകുന്ന വഴി, കുമരകത്ത് കൈപ്പുഴയിലാണ് ഈ തട്ടുകട ഉള്ളത്. രാത്രി ഭക്ഷണം കഴിച്ചതാണെങ്കിലും കട കണ്ടപ്പോള്‍ കയറിയതാണ് ഇവിടെ. കട നടത്തുന്നവര്‍ക്ക് ആരാണ് വന്നതെന്ന് മനസിലായിട്ടില്ല എന്നും വീഡിയോയില്‍ പറയുന്നു. 

രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഒന്നര വരെയാണ് ഈ കട പ്രവര്‍ത്തിക്കുന്നത്. പതിമൂന്നു വര്‍ഷമായി കട തുടങ്ങിയിട്ട്. ദോശ, സാമ്പാര്‍, ഓംലറ്റ്, ചായ തുടങ്ങിയവയാണ് ഇവിടെ എപ്പോഴും കിട്ടുന്ന പ്രധാന വിഭവങ്ങള്‍. ഷെഫും സംഘവും എത്തിയപ്പോഴേക്കും, കോഴി, താറാവ്, ബീഫ് ഒക്കെ ഉണ്ടായിരുന്നെങ്കിലും അത് തീര്‍ന്നുപോയി. മിനി, സിനി എന്നിവര്‍ നടത്തുന്ന ഈ കടയില്‍ കയറി ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട് വിഡിയോയില്‍.

English Summary:

Chef Suresh Pillai Viral Dosa Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT