അമേരിക്കന്‍ മോഡലിന്റെ സൗന്ദര്യരഹസ്യം ഇതൊക്കെയാണ്; തൈര് സാദവും മാമ്പഴക്കറിയും!
മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷൻ അവതാരക, ആക്റ്റിവിസ്റ്റ്, പാചകവിദഗ്ധ... തമിഴ്നാട്ടില്‍ നിന്നും അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറിയ പദ്മലക്ഷ്മി ഇന്നേവരെ കൈവച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ

മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷൻ അവതാരക, ആക്റ്റിവിസ്റ്റ്, പാചകവിദഗ്ധ... തമിഴ്നാട്ടില്‍ നിന്നും അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറിയ പദ്മലക്ഷ്മി ഇന്നേവരെ കൈവച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റിലും പദ്മ ഉണ്ടായിരുന്നു. അമേരിക്കയിലുടനീളമുള്ള കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും ഭക്ഷണവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഹുലു ഷോയായ 'ടേസ്റ്റ് ദി നേഷന്‍ വിത്ത് പദ്മ ലക്ഷ്മി' എന്ന പരിപാടിയിലും പദ്മ പ്രത്യക്ഷപ്പെട്ടു.
ആഗോള തലത്തില്‍ അറിയപ്പെടുന്ന അത്തരമൊരു വ്യക്തിയുടെ ഭക്ഷണ ശീലങ്ങളില്‍ വളരെ എളിമയുള്ള ഒരു തമിഴ് വിഭവം ഇടംപിടിക്കുമെന്നാരു കണ്ടു!
മലയാളികള്‍ക്കടക്കം പ്രിയപ്പെട്ട തൈര് സാദം ആണ് പദ്മലക്ഷ്മി ഉണ്ടാക്കിയത്. ഇതിനായി ആദ്യം തന്നെ, നാലു കപ്പ് വേവിച്ച ചോറ് എടുക്കുന്നു. ഇതിലേക്ക് നാലു കപ്പ് തൈര് ഒഴിച്ച്, ഉപ്പു കൂടി ചേര്‍ത്ത് നന്നായി കൈകൊണ്ട് കുഴയ്ക്കുന്നു. പിന്നീട് തട്കയാണ് ഉണ്ടാക്കുന്നത്. ഇതിനായി ഒരു പാന്‍ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുന്നു. ഇതില്‍ കടുക് പൊട്ടിച്ച്, കായം, ചുവന്ന മുളക്, ഉഴുന്ന്പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ക്കുന്നു. ശേഷം ഇത് നേരത്തെ കുഴച്ചുവെച്ച ചോറിലേക്ക് ചേര്‍ത്തിളക്കിയാല്‍ തൈര് സാദം റെഡി!
തൈര് സാദം മാത്രമല്ല, മാങ്ങാ അച്ചാർ (മാങ്ങാ കറി എന്നാണ് തമിഴിൽ) രുചിക്കൂട്ടും പദ്മ പങ്കുവച്ചതു കാണാം. തൈര് സാദത്തിനൊപ്പം കൂട്ടി കഴിക്കാന്‍ പറ്റുന്ന ഒരു അടിപൊളി വിഭവമാണ് ഇത്. ഒരു തവണ ഉണ്ടാക്കിയാല്‍ നാലഞ്ചു ദിവസം ഫ്രിജില്‍ സൂക്ഷിക്കാം. തമിഴ്നാട്ടിലെ കല്യാണ വീടുകളില്‍ വിളമ്പുന്ന സദ്യകളില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഇതെന്നു പദ്മ ലക്ഷ്മി പറയുന്നു.
മാങ്ങാ അച്ചാറിന്റെ ചേരുവകൾ
- 3 വലുതോ അല്ലെങ്കില്‍ 8 ചെറുതോ എണ്ണം പച്ച മാങ്ങ (ചെറുതായി അരിഞ്ഞത്)
- 1 ½ ടീസ്പൂൺ കശ്മീരി മുളകു പൊടി
- 2 ടേബിൾസ്പൂൺ എണ്ണ
- ½ ടീസ്പൂൺ കറുത്ത കടുക്
- ½ ടീസ്പൂൺ കായം പൊടി
- 10 കറിവേപ്പില
തയാറാക്കുന്ന വിധം
∙ ഒരു പാത്രത്തിൽ മാങ്ങ, ഉപ്പ്, മുളകുപൊടി എന്നിവ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക.
∙ ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക; ഇതിലേക്കു കടുക് ചേർക്കുക. അവ പൊട്ടാന്‍ തുടങ്ങുമ്പോൾ, ഉടൻ കായപ്പൊടി ചേർക്കുക.
∙ തീയിൽ നിന്ന് മാറ്റിയ ഉടനെ കറിവേപ്പില ചേർക്കുക
∙ അരിഞ്ഞുവച്ച മാങ്ങാ കഷ്ണങ്ങൾക്കു മുകളിൽ ഈ മിശ്രിതം ഒഴിക്കുക. എണ്ണയും മസാലകളും ചേർത്തു നന്നായി യോജിപ്പിക്കുക. മാങ്ങാ അച്ചാർ തയാർ.
ഇക്കാലയളവില്‍ അഞ്ചോളം പാചക പുസ്തകങ്ങള്‍ പദ്മലക്ഷ്മി എഴുതിയിട്ടുണ്ട്. ഇവയിലൂടെ, കുട്ടിക്കാലത്തു കഴിച്ചത് മുതല്‍ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ തന്നിലേക്കു വന്നു ചേര്‍ന്ന രുചികളുടെ ലോകം വാക്കുകളിലൂടെ പദ്മ വായനക്കാര്‍ക്ക് മുന്നില്‍ തുറക്കുന്നു.