നിങ്ങള്‍ ഉപയോഗിക്കുന്നത് തടി കൊണ്ടുള്ള കട്ടിങ് ബോർഡ് ആണോ? ശ്രദ്ധിക്കൂ
അടുക്കളയിലെ ഏറ്റവും അവിഭാജ്യമായ ഉപകരണങ്ങളില്‍ ഒന്നാണ് കട്ടിങ് ബോര്‍ഡ്. പലതരം കട്ടിങ് ബോര്‍ഡുകള്‍ ലഭ്യമാണെങ്കിലും, പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോര്‍ഡിനേക്കാള്‍ ആരോഗ്യപരമായി ഏറ്റവും നല്ലത് മരം കൊണ്ടുള്ളതാണ്. എന്നാല്‍ കട്ടിങ് ബോർഡ് വൃത്തിയായി സൂക്ഷിക്കുന്നതും വളരെ പ്രധാനമാണ്. ഇത് ഭക്ഷ്യജന്യ

അടുക്കളയിലെ ഏറ്റവും അവിഭാജ്യമായ ഉപകരണങ്ങളില്‍ ഒന്നാണ് കട്ടിങ് ബോര്‍ഡ്. പലതരം കട്ടിങ് ബോര്‍ഡുകള്‍ ലഭ്യമാണെങ്കിലും, പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോര്‍ഡിനേക്കാള്‍ ആരോഗ്യപരമായി ഏറ്റവും നല്ലത് മരം കൊണ്ടുള്ളതാണ്. എന്നാല്‍ കട്ടിങ് ബോർഡ് വൃത്തിയായി സൂക്ഷിക്കുന്നതും വളരെ പ്രധാനമാണ്. ഇത് ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക മാത്രമല്ല, ബോര്‍ഡിന്‍റെ ഗുണനിലവാരവും ദീർഘായുസ്സും നിലനിർത്തുകയും ചെയ്യും.
കട്ടിങ് ബോർഡ് എപ്പോള്‍ വൃത്തിയാക്കണം?
ഓരോ ഉപയോഗത്തിന് ശേഷവും കട്ടിങ് ബോർഡ് വൃത്തിയാക്കണം, പ്രത്യേകിച്ചും അസംസ്കൃത മാംസം, മത്സ്യം, കോഴി മുതലായ നോണ്‍ വെജ് സാധനങ്ങള്‍ മുറിച്ചതിന് ശേഷം. ഉടനടി വൃത്തിയാക്കണം. മാത്രമല്ല, പതിവായി ഉപയോഗിക്കുകയാണെങ്കിൽ ആഴ്ചയിൽ ഒരിക്കലോ അതിലധികമോ തവണ അണുവിമുക്തമാക്കുകയും വേണം.
ഇങ്ങനെ വേണം വൃത്തിയാക്കാന്‍
വൃത്തിയാക്കുമ്പോള്‍ തടിയ്ക്ക് കേടുപാടുകള്‍ ഉണ്ടാവാതിരിക്കാന്‍, മൃദുവായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് സ്പോഞ്ച് കൊണ്ട് മൃദുവായി ഉരച്ചു കഴുകാം.
ഇനി അണുവിമുക്തമാക്കാനായി ബേക്കിങ് സോഡ, നാരങ്ങ വിനാഗിരി എന്നിവയെല്ലാം ഉപയോഗിക്കാം. ബോർഡിന് മുകളിൽ ബേക്കിംഗ് സോഡ വിതറുക, അര നാരങ്ങ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. നാരങ്ങാനീരില്‍ അസിഡിറ്റി ഉള്ളതിനാൽ തടിയുടെ ഉപരിതലത്തിലെ രോഗാണുക്കളെയും ദുർഗന്ധത്തെയും നശിപ്പിക്കും.
വിനാഗിരി ഉപയോഗിച്ച് അണുവിമുക്തമാക്കാൻ, ബോര്‍ഡിനു മുകളില്‍ വെളുത്ത വിനാഗിരി സ്പ്രേ ചെയ്യുക. ഇത് അണുക്കളെ കൊല്ലുകയും ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് അണുവിമുക്തമാക്കാൻ, കട്ടിങ് ബോർഡിൽ 3 ശതമാനം ഹൈഡ്രജൻ പെറോക്സൈഡ് സ്പ്രേ ചെയ്യുക. കുറച്ചു സമയം കഴിഞ്ഞ ശേഷം ഇത് നന്നായി കഴുകിക്കളയാം. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ കഴിയുന്ന നല്ലൊരു ഓക്സിഡൈസറാണ് ഹൈഡ്രജൻ പെറോക്സൈഡ്.
അതല്ലെങ്കില്‍ ബോര്‍ഡിന് മുകളില്‍ ഉപ്പ് വിതറുക. ഒരു മുറി നാരങ്ങയില്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ഒഴിച്ച്, അതുകൊണ്ട് ബോര്‍ഡിന് മുകളില്‍ നന്നായി സ്ക്രബ് ചെയ്യുക. കാല്‍ മണിക്കൂര്‍ നേരം ഇങ്ങനെ വെച്ച ശേഷം കഴുകി ഉണക്കുക. ശേഷം അല്‍പ്പം വെളിച്ചെണ്ണ കൂടി മുകളില്‍ പുരട്ടിയാല്‍ ബോര്‍ഡ് പുതിയത് പോലെ തിളങ്ങും. വൃത്തിയാക്കി കഴിഞ്ഞാല്‍ വൃത്തിയുള്ള മൈക്രോ ഫൈബർ തുണിയോ പേപ്പർ ടവലോ ഉപയോഗിച്ച് തുടയ്ക്കുക, ശേഷം ബോര്‍ഡ് വെയിലത്ത് വച്ച് നന്നായി ഉണക്കുക. ഇത് ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുക എന്നതും പ്രധാനമാണ്. അല്ലെങ്കില്‍ ബോര്‍ഡില്‍ പൂപ്പലുകള്‍ വളരാന്‍ സാധ്യതയുണ്ട്.