ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്.

ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്. എന്നാല്‍ ഗുണമുണ്ടെന്നു കരുതി എത്രയെങ്കിലും പഴങ്ങള്‍ കഴിക്കാമോ? അധികമായാല്‍ പഴങ്ങളും ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രത്യേകിച്ച് ഡയബറ്റിസ് പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക്. 

ഒരു ദിവസം എത്ര പഴങ്ങള്‍ കഴിക്കാം?

ADVERTISEMENT

യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടങ്ങിയവയുടെ നിര്‍ദ്ദേശമനുസരിച്ച്, സാധാരണ ആരോഗ്യമുള്ള ഒരാള്‍ക്ക് പ്രതിദിനം പരമാവധി ഏകദേശം 1 ½ മുതൽ 2 കപ്പ് വരെ പഴങ്ങള്‍ കഴിക്കാം. ആപ്പിള്‍, ഓറഞ്ച് മുതലായ പഴങ്ങളുടെ രണ്ടെണ്ണത്തിന്‌ തുല്യമാണ് ഇത്.  

പഴങ്ങളില്‍ ഫ്രക്ടോസ് എന്നയിനം പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് ഭാരം കൂടാനും  പ്രമേഹം, പാൻക്രിയാസ്, വൃക്കസംബന്ധമായ തകരാറുകൾ, ദന്തക്ഷയം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാനും വിറ്റാമിൻ ബി 12, കാൽസ്യം, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവുകൾ ഉണ്ടാകാനും കാരണമായേക്കാം. രക്തസമ്മർദ്ദം, യൂറിക് ആസിഡിൻ്റെ അളവ് എന്നിവ വർദ്ധിക്കുന്നതിനും ഇത് കാരണമാകും.

ADVERTISEMENT

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണം , ഉയർന്ന ഫ്രക്ടോസ് ഉപഭോഗം രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുമെന്നും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നും കണ്ടെത്തി. കൂടുതല്‍ ഫ്രക്ടോസ് ശരീരത്തില്‍ എത്തുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകാനും കാരണമാകും 

ശരിയായ ദഹനത്തിന് നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്, എന്നാൽ പഴങ്ങളില്‍ ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് ദഹനക്കേടുണ്ടാക്കും. ഇത് വയറിളക്കം, ഗ്യാസ്, വിറ്റാമിൻ കുറവ് എന്നിവയിലേക്കും നയിച്ചേക്കാം.

ADVERTISEMENT

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാം

പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ളവർക്ക്, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഉള്ള പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടില്ല. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങള്‍, ചെറി, ആപ്പിള്‍, സബര്‍ജില്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങളും, ഇലക്കറികൾ, വെള്ളരിക്ക, പെപ്പര്‍, ബ്രോക്കോളി, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികളും ധൈര്യമായി കഴിക്കാം.

പഴങ്ങള്‍ കഴിക്കേണ്ട രീതി ഇങ്ങനെ

ഉയര്‍ന്ന പ്രോട്ടീന്‍ അല്ലെങ്കില്‍ കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ കഴിച്ചു കഴിഞ്ഞ ശേഷം പഴങ്ങള്‍ കഴിക്കുന്നത് ഫ്രക്ടോസിന്‍റെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയാനും സഹായിക്കും. ഡ്രൈ ഫ്രൂട്സ് കഴിക്കുമ്പോള്‍, മിതത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇവയില്‍ കലോറിയും പഞ്ചസാരയും കൂടുതലാണ്, ഇവ വലിപ്പം കുറവായതിനാല്‍ അമിതമായി കഴിച്ചുപോകാനും എളുപ്പമാണ്. 

പഴങ്ങള്‍ ജ്യൂസ് ആക്കി കഴിക്കുന്നത് അവയിലെ നാരുകള്‍ നഷ്ടപ്പെടാനും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ധനവിനും കാരണമാകും. അതിനാല്‍ ഇവ പരമാവധി മുഴുവനോടെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക.

English Summary:

How Much Fruit Is Too Much? Striking the Right Balance for a Healthy Diet