ഉരുളക്കിഴങ്ങു സൂക്ഷിക്കുന്ന ബാഗിൽ ഒരു ആപ്പിൾ ഇട്ടു വച്ചിരുന്നാൽ ഉരുളക്കിഴങ്ങു മുളച്ചു പോകില്ല. ∙ തക്കാളിയുടെ ഞെട്ടു താഴെ വരുന്ന വിധത്തിൽ വച്ചാൽ കേടുകൂടാതിരിക്കും. ∙ അരി സൂക്ഷിക്കുന്ന പാത്രത്തിൽ ആര്യവേപ്പിന്റെ ഇലയോ മഞ്ഞളോ വെളുത്തുള്ളി അല്ലിയോ ഇട്ടു വച്ചാൽ പ്രാണികൾ കയറില്ല. ∙ ചീര മല്ലിയില എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുളക്കിഴങ്ങു സൂക്ഷിക്കുന്ന ബാഗിൽ ഒരു ആപ്പിൾ ഇട്ടു വച്ചിരുന്നാൽ ഉരുളക്കിഴങ്ങു മുളച്ചു പോകില്ല.

∙ തക്കാളിയുടെ ഞെട്ടു താഴെ വരുന്ന വിധത്തിൽ വച്ചാൽ കേടുകൂടാതിരിക്കും.

ADVERTISEMENT

∙ അരി സൂക്ഷിക്കുന്ന പാത്രത്തിൽ ആര്യവേപ്പിന്റെ ഇലയോ മഞ്ഞളോ വെളുത്തുള്ളി അല്ലിയോ ഇട്ടു വച്ചാൽ പ്രാണികൾ കയറില്ല.

∙ ചീര മല്ലിയില എന്നിവ ന്യൂസ്പേപ്പറിൽ പൊതിഞ്ഞു ഫ്രിജിൽ സുക്ഷിച്ചാൽ കേടുകൂടാതിരിക്കും.

∙ സാമ്പാർ പൊടിയും രസം പൊടിയും ഫ്രീസറിൽ സൂക്ഷിച്ചാൽ മണം നഷ്ടപ്പെടില്ല.

∙ കാരറ്റിന്റെ അറ്റം മുറിച്ചശേഷം വായു കടക്കാത്ത വിധം സൂക്ഷിച്ചാൽ ഏറെക്കാലം കേടാകാതെ ഇരിക്കും.

ADVERTISEMENT

∙ നാരങ്ങ, വെള്ളത്തിലിട്ടു ഫ്രിജിൽ വച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ പുതുമയോടെ ഇരിക്കും.

∙ ഏത്തപ്പഴം കറുത്ത പ്ലാസ്റ്റ്ക് കൂടിലാക്കി ഫ്രജിഡ്ജിൽ വച്ചാൽ കറുത്തു പോകില്ല.

∙ മുളകുപൊടി ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒരു കഷണം കായം കൂടി ഇട്ടു വയ്ക്കുക. പ്രാണി കയറില്ല.

∙ കാപ്പിപ്പൊടി, വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ സൂക്ഷിച്ചാൽ ഏറെക്കാലം കേടുകൂടാതിരിക്കും.

ADVERTISEMENT

∙ഉപ്പ് കട്ട പിടിക്കാതിരിക്കാൻ, ഉപ്പു സൂക്ഷിക്കുന്ന പാത്രത്തിൽ അൽപം അരിപ്പൊടി കൂടി ചേർക്കുക

∙ മേശപ്പുറത്തു വയ്ക്കുന്ന ഉപ്പു പൊടിയുടെ പാത്രത്തിൽ രണ്ടോ മൂന്നോ അരിമണി ഇട്ടു വച്ചാൽ ഉപ്പു കട്ട പിടിക്കില്ല.

∙ പപ്പടം സൂക്ഷിക്കുന്ന പാത്രത്തിൻറെ അടിയിൽ ഒരു കഷണം ബ്ലോട്ടിങ് പേപ്പർ ഇട്ടിരുന്നാൽ, പപ്പടത്തിൽ പൂപ്പൽ പിടിക്കില്ല.

∙ പാത്രങ്ങളിലെ എണ്ണമയം കളയാൻ പാത്രം ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങാത്തൊണ്ടു കൊണ്ടു ഉരച്ച ശേഷം കഴുകുക.

∙ അരിയും പരിപ്പും മറ്റും സൂക്ഷിക്കുന്ന പാത്രം കഴുകുമ്പോൾ ഒരു നുള്ളു ബേക്കിങ് സോഡ ചേർക്കുക. മെഴുക്കും ദുർഗന്ധം നീങ്ങും.

∙ മെറ്റൽ തടി പ്ലാസ്റ്റിക് പ്രതലങ്ങളിലെ എണ്ണമയമുള്ള കറ കളയാൻ, കറയുടെ മുകളിൽ അൽപം വാസ്ലിൻ പുരട്ടി, വിരലുകൾ കൊണ്ടു നന്നായി ഉരയ്ക്കുക. ഇനി ഒരു തുണി കൊണ്ടു തുടച്ചു മാറ്റാം.

English Summary:

Kitchen Tricks and Tips