ഓട്സ് കഴിച്ചാൽ കൊളസ്ട്രോളും ടെൻഷനും കുറയും

ആരോഗ്യവും പോഷകഗുണങ്ങളും നൽകുന്ന ഓട്സിനെ ക്കുറിച്ച് അറിയാം

ധാന്യവർഗത്തിൽ പെട്ട ഭക്ഷണമാണ് ഓട്സ്. Avena sativa എന്നാണ് ഇതിന്റെ ശാസ്ത്രനാമം. മുഴുധാന്യമായ ഓട്സ് പാകം ചെയ്യാൻ ഏറെ സമയം വേണ്ടി വരും. അതിനാൽ ഇൻസ്റ്റന്റ് ഓട്സ് ആണ് ഇന്ന് കൂടുതലായും ഉപയോഗിക്കു ന്നത്. ഇൻസ്റ്റന്റ് ഓട്സിൽ പെടുന്ന റോൾ ഓട്സും കട്ട് ഓട്സും വെള്ളത്തെ നന്നായി ആഗിരണം ചെയ്ത് എളുപ്പ ത്തിൽ വേവുന്നു. കൂടുതൽ വെള്ളം വലിച്ചെടുക്കുന്നതിനാൽ വെന്ത ശേഷം ഇത് അൽപം ഉടഞ്ഞ പരുവത്തിലാകും ലഭി ക്കുക. ഓട്സ് കൊണ്ട് കഞ്ഞിയും ബ്രെ‍ഡും മ്യൂസ്‍ലിയും ഗ്രനോളയുമെല്ലാം ഉണ്ടാക്കാം.

∙ഓട്സും അതിന്റെ തവിടുമെല്ലാം നാരുകളുടെ കലവറയാണ്. ഇതിലെ നാരുകളിൽ soluble fiber, insoluble fiber എന്നിവ തുല്യ മായി അടങ്ങിയിരിക്കുന്നു.

∙Soluble fiber ലെ beta-glucan കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിച്ച് വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. soluble fiber അടങ്ങിയ ഓട്സ് സ്പോഞ്ചു പോലെ പ്രവർത്തിച്ച് ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ഇതിലെ antioxidants ഉം tocopherols ഉം ചേർന്ന് വൈറ്റമിൻ ഇ ഉൽപാദിപ്പിക്കുന്നു. soluble fiber അടങ്ങിയ മുഴുവനായുള്ള ഓട്സിന്റെ ഉപയോഗം ഹൈപ്പർ ടെൻഷൻ അഥവാ രക്താദി സമ്മർദം കുറയ്ക്കാൻ സഹായിക്കും.

∙ഓട്സിലെ insoluble fiber മലബന്ധം കുറയ്ക്കാൻ സഹായി ക്കുന്നു.

∙കൊഴുപ്പു കുറഞ്ഞ നാരുകൾ അടങ്ങിയ ഡയറ്റിനും വ്യായാ മത്തിനും ഒപ്പം ഓട്സ് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാൻ ഏറെ ഗുണകരമാണ്.

∙ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഓട്സ് സഹായിക്കുന്നതിനാൽ അതുവഴി ഡയബറ്റിക്സുമായി ബന്ധപ്പെട്ട അസുഖങ്ങളെ ഒഴിവാക്കാനുമാകും.

∙ഓട്സ് ദഹിക്കുമ്പോൾ ഉണ്ടാകുന്ന ജെൽ ചെറുകുടലിനു നല്ലതാണ്. ഓട്സിൽ മാംഗനീസ്, ഫോസ്ഫറസ്, കോപ്പർ, ബി വൈറ്റമിൻസ്, അയൺ, സെലനിയം, മഗ്നീഷ്യം, സിങ്ക് തുട ങ്ങിയ പലതരം വൈറ്റമിനുകളും മിനറൽസും കൂടാതെ നൂറുകണക്കിന് ഫൈറ്റോ കെമിക്കൽസും അടങ്ങിയിരിക്കുന്നു. ഇത് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. lignans എന്ന ഫൈറ്റോ ഈസ്ട്രജൻ കോംപൗണ്ട് സ്തനാർബുദം പോലെ ഹോർമോണുമായി ബന്ധപ്പെട്ട അസുഖങ്ങളെയും ചെറുക്കുന്നു.

ഓട്സ് മ്യൂസ്‍ലി

∙ഒരു കപ്പ് പാലും ഒരു കപ്പു വെള്ളവും പാനിലാക്കി അരക്കപ്പ് ഓട്സ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇത് ഇടയ്ക്ക് ഇളക്കിക്കൊണ്ട് തിളപ്പിക്കണം. തിളച്ച ശേഷം 10 ഗ്രാം വീതം ബദാം അരിഞ്ഞതും ഉണക്കമുന്തിരിയും ഈന്തപ്പഴവും പൊടിയായി അരിഞ്ഞത് അരക്കപ്പും ചേർത്തു നന്നായി ഇളക്കണം.

∙ചൂടാറിയ ശേഷം (ആവശ്യമെങ്കില്‍ തലേദിവസം തയാറാക്കി ഫ്രിഡ്ജിൽ വയ്ക്കാം). ഒരു ആപ്പിൾ ഗ്രേറ്റ് ചെയ്തതും ഒന്നര ക്കപ്പ് തണുത്ത പാലും ഒരു വലിയ സ്പൂൺ തേനും ചേർത്ത് ഇളക്കുക.

∙നാലു ബൗളുകളിലാക്കി വിളമ്പാം.