Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൗഷാദ് സ്പെഷൽ ബീഫും കടച്ചക്കയും

നൗഷാദ്
x-default

ബീഫും കടച്ചക്കയും ചേർന്നൊരു കുറുകിയ ഇറച്ചിക്കറി തയാറാക്കാനുള്ള രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയ പോത്തിറച്ചി അര കിലോ. കടച്ചക്ക വൃത്തിയാക്കി ചതുരത്തിൽ അരിഞ്ഞത് അര കിലോ. ഒരു തേങ്ങ ചിരണ്ടിയത്. പച്ചമല്ലി മൂന്നു ടേബിൾ സ്പൂൺ. പെരുംജീരകം രണ്ടു ടേബിൾ സ്പൂൺ. ഏലക്ക ആറെണ്ണം. ഗ്രാമ്പു ആറെണ്ണം. കറുവാപ്പട്ട രണ്ടു കഷണം. തക്കോലം രണ്ടെണ്ണം. വറ്റൽമുളക് തണ്ടു കളഞ്ഞത് 15 എണ്ണം. മഞ്ഞൾപൊടി ഒരു ടീസ്പൂൺ. വെളിച്ചെണ്ണ ആവശ്യത്തിന്. ഉപ്പ് ആവശ്യത്തിന്. 

തയാറാക്കുന്ന വിധം

പോത്തിറച്ചി ആവശ്യത്തിന് വെള്ളവും മഞ്ഞൾപൊടിയും ചേർത്തു കുക്കറിൽ രണ്ടു വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ചീനച്ചട്ടിയിലേക്ക് ഇറച്ചി മാറ്റിയശേഷം കടച്ചക്കയും ചേർത്തു വേവിക്കുക. തേങ്ങ, പച്ചമല്ലി, പെരുംജീരകം, ഏലക്ക, ഗ്രാമ്പു, കറുവാപ്പട്ട, തക്കോലം, വറ്റൽമുളക് എന്നിവ അൽപം വെളിച്ചെണ്ണയിൽ വറുത്തുകോരുക. ഈ കൂട്ട് മിക്സിയിൽ നന്നായി അരയ്ക്കുക. തിളയ്ക്കുന്ന ഇറച്ചിക്കൂട്ടിലേക്ക് അരച്ച മിശ്രിതവും പാകത്തിന് ഉപ്പും ചേർത്തു ചാറ് കുറുകുമ്പോൾ വാങ്ങി ഉപയോഗിക്കുക.