ഞണ്ടിറച്ചി ഗാർലിക് രൂചിക്കൂട്ടിലൊരു പുട്ട്

ഗാർലിക് ക്രാബ് റോസ്റ്റ് നിറച്ചൊരു പുട്ടിന്റെ രുചിക്കൂട്ടെങ്ങനെയെന്ന് നോക്കാം. വെളുത്തുള്ളിയിൽ വഴറ്റിയ ഞണ്ടിറച്ചി നിറച്ചൊരു കിടിലൻ പുട്ടാണിത്.

പുട്ട് വിത്ത് ഗാർലിക് ക്രാബ് റോസ്റ്റ്

പുട്ടുപൊടി – 100 ഗ്രാം
തേങ്ങ – 10 ഗ്രാം
ക്രാബ് മീറ്റ് – 50 ഗ്രാം ( ഞണ്ട് വേവിച്ച് അതിൽ നിന്നും മാസം എടുത്തത്)
വെളുത്തുള്ളി – 15 ഗ്രാം (ചെറുതായി അരിഞ്ഞത്)
സവോള – 30 ഗ്രാം(ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 10 ഗ്രാം (ചെറുതായി അരിഞ്ഞത്)
തക്കാളി – 20 ഗ്രാം (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി – 3 ഗ്രാം
മുളകുപൊടി – 6 ഗ്രാം
മല്ലിപ്പൊടി – 10 ഗ്രാം
വെളിച്ചെണ്ണ – 10 മില്ലി ലിറ്റർ
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – 2 ഗ്രാം

പാചകരീതി

പുട്ടുപൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നനച്ച് 20 മിനിറ്റ് വയ്ക്കുക.

പാനിൽ എണ്ണചൂടാക്കി വെളുത്തുള്ളിയിട്ട് നന്നായി വഴറ്റാം. ഇതിലേക്ക് സവോള, പച്ചമുളക് ചേർക്കാം. മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കാം ഇതിലേക്ക് ഞണ്ടിറച്ചി ചേർക്കാം. ആവശയത്തിന് ഉപ്പും ചേർത്തു കൊടുക്കാം.