പല ചേരുവകൾ ചേർത്ത് രുചിയും ഗുണവും കൂട്ടുന്ന കഞ്ഞി കുടിക്കുന്നത് കർക്കടക മാസത്തിന്റെ പ്രത്യേകതയാണ്. എളുപ്പത്തിൽ ദഹിക്കുന്ന ആഹാരമാണ് കഞ്ഞി.
1. ഉണക്കലരി –1 കപ്പ്
2 ശർക്കര – പാകത്തിന്
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
3 കദളിപ്പഴം – രണ്ട്
പാകം ചെയ്യുന്ന വിധം
∙ഉണക്കലരി പാകത്തിനു വെള്ളം ചേർത്തു വേവിച്ച ശേഷം തേങ്ങ ചുരണ്ടിയതും വെല്ലവും (ശർക്കര) ചേർക്കുക.
∙നന്നായി തിളച്ചു കഴിയുമ്പോൾ കദളിപ്പഴം ഞെരടി ചേർത്തു ചൂടോടെ വിളമ്പാം
ഫോട്ടോയ്ക്കു വേണ്ടി വിഭവം തയാറാക്കിയത് : പി. എൻ വാസു, കോട്ടയം
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ