Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിച്ചക്ക മസാലക്കറി

idichakka-masala-curry

കുക്കറിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഇടിച്ചക്ക മസാലക്കറിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

1. ഇടിച്ചക്ക നുറുക്കിയത് – 250 ഗ്രാം
2. ഇഞ്ചി, വെളുത്തുള്ളി – പാകത്തിന്
3. സവാള നുറുക്കിയത് – 75 ഗ്രാം
4. തക്കാളി – 2 എണ്ണം
5. ഉപ്പ് – പാകത്തിന്
6. ജീരകം – ഒരു സ്പൂൺ
9. മുളക് പൊടി, മല്ലിപ്പൊടി – പാകത്തിന്
10. മല്ലിയില – കുറച്ച്
11. ഗരം മസാല – കാൽ സ്പൂൺ
12. വെളിച്ചെണ്ണ – കുറച്ച്

തയാറാക്കുന്ന വിധം: 

ഇടിച്ചക്ക ഉപ്പും മഞ്ഞൾപ്പൊടിയും അൽപം വെളിച്ചെണ്ണയും ഒഴിച്ച് കുക്കറിൽ വേവിക്കുക. ചീനച്ചട്ടയിൽ എണ്ണയൊഴിച്ച് ജീരകം തളിച്ച് 2, 3, 4 ചേരുവകൾ നന്നായി വഴറ്റുക. ഇതിൽ വെന്ത ചക്കയും  9, 10, 11 ചേരുവകളും ചേർത്ത് ഇളക്കി ഉപയോഗിക്കുക.