Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിച്ചക്ക അച്ചാർ

idichakka

നാടൻ വിഭവങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. ഇടിച്ചക്ക കൊണ്ടുള്ളൊരു അച്ചാർ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1. ഇടിച്ചക്ക നുറുക്കിയത് – 250 ഗ്രാം
2. മുളക്പൊടി – 30 ഗ്രാം
3. നല്ലെണ്ണ – 30 ഗ്രാം
4. കടുക് – ഒരു സ്പൂൺ
5. കായപ്പൊടി – അര സ്പൂൺ
6. ഉലുവാപ്പൊടി – അര സ്പൂൺ
7. മഞ്ഞൾപ്പൊടി – കുറച്ച്
8. ഉപ്പ് – പാകത്തിന്
9. നാരങ്ങാ നീര് – ഒരു നാരങ്ങയുടെ

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ മുക്കാൽ ലീറ്റർ വെള്ളം വച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു തിളയ്ക്കുമ്പോൾ ഇടിച്ചക്ക ഇട്ട് ഒന്നു വേവിക്കുക. (5 മിനിറ്റ്). വെള്ളം ഊറ്റിക്കളഞ്ഞ് ആറിയശേഷം നല്ലെണ്ണയിൽ കടുക് താളിച്ച് വെന്ത ചക്കയും 2, 5, 6, 9 എന്നീ ചേരുകളും ചേർത്ത് ഇളക്കി ഉപയോഗിക്കുക.