Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഗർ ഫ്രീ ചീസ്കേക്ക് രുചിക്കൂട്ട്

Sugar Free Cheese Cake

ചീസ് കേക്ക് ഷുഗർ ഫ്രീയായി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ബേസിന്

01. റസ്ക് പൊടി— 100 ഗ്രാം
വെണ്ണ — 100 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് — അര ചെറിയ സ്പൂൺ

ചീസ്കേക്കിന്

02. പനീർ തയാറാക്കി, മിക്സിയിൽ അടിച്ചു മൃദുവാക്കിയത് — 200 ഗ്രാം
വനില— ഒരു ചെറിയ സ്പൂൺ
03. വെള്ളം— ഒരു കപ്പ്
ജെലറ്റിൻ — 60 ഗ്രാം
04. വിപ്പ്ഡ് റ്റോപ്പിങ് — 100 ഗ്രാം

പാകം ചെയ്യുന്ന വിധം

01. അവ്ൻ 175 ഡിഗ്രിയിൽ ചൂടാക്കിയിടുക.

02. ഒരു ബൗളിൽ ഒന്നാമത്തെ ചേരുവയെടുത്തു നന്നായി യോജിപ്പിക്കുക.

03. ഒരു പാനിൽ മാവു തൂവിയശേഷം യോജിപ്പിച്ച മിശ്രിതം പാനിന് അടിയിലേക്ക് അമർത്തി വയ്ക്കുക. മറ്റൊരു പാനിന്റെ അടിവശം ആണെന്നേ തോന്നാവൂ.

04. ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒമ്പതു —പത്തു മിനിറ്റു ബേക്കു ചെയ്തശേഷം തണുക്കാൻ വയ്ക്കുക.

05. ചീസ് കേക്ക് തയാറാക്കാൻ ഒരു ബൗളിൽ പനീറും വനിലയും ചേർത്ത് മൃദുവാകും വരെ അടിക്കുക.

06. ഒരു കപ്പു വെള്ളം തിളപ്പിച്ചു, ചൂടോടുകൂടി അതിൽ ജെലറ്റിൻ അലിയിക്കുക. ഇതു മാറ്റി വയ്ക്കുക. ഒന്നു കുറുകി വരണം.  

07. മിശ്രിതം തണുത്തു സെറ്റായിപ്പോയി കട്ടകെട്ടാതെ സൂക്ഷിക്കുകയും വേണം.

08. തയാറാക്കിയ ജെലറ്റിൻ, പനീർ— വനില മിശ്രിതത്തിൽ ചേർത്തശേഷം വിപ്പ്ഡ് റ്റോപ്പിങ് മെല്ലെ ചേർക്കുക.

09. ഈ മിശ്രിതം ബേക്കു ചെയ്തു വച്ചിരിക്കുന്ന ബേസിനു മുകളിൽ ഒഴിച്ച്, ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. 

10. ഇഷ്ടമുള്ള പഴങ്ങളോ റസ്ക് പൊടിച്ചതോ കേക്കിനു മുകളിൽ വിതറാം.