ഗോതമ്പുപൊടി കൊണ്ടുള്ള അലവാങ്കും നാടൻ ചായക്കടകളിൽ നിന്നും മാറിയിട്ട് കുറെക്കാലമായി. ചായക്കടകളിൽ പരിപ്പുവടയ്ക്കും ഉഴുന്നുവടയ്ക്കുമൊപ്പം തിളങ്ങിയിരുന്ന അലവാങ്കു രുചിക്കൂട്ട് പരിചയപ്പെടാം. കട്ടൻ ചായയ്ക്കൊപ്പം അലവാങ്കു കഴിച്ചാൽ രുചികൂടും.
ചേരുവകൾ: ഗോതമ്പുപൊടി ഒരു കപ്പ് ( 170 ഗ്രാം ). ചെറിയ സവാള പൊടിയായി അരിഞ്ഞത് ഒരെണ്ണം. ചെറുതായി അരിഞ്ഞെടുത്ത തേങ്ങക്കൊത്ത് മൂന്ന് ടീസ്പൂൺ. പച്ചമുളക് രണ്ടെണ്ണം. കറിവേപ്പിലയും ഉപ്പും പാകത്തിന്. എണ്ണ വറുക്കാൻ ആവശ്യത്തിന്.
വീട്ടിൽ തയാറാക്കാവുന്ന പലഹാരങ്ങളുടെ രുചിക്കൂട്ട് പരിചയപ്പെടാം
തയാറാക്കുന്ന വിധം:
ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ചെറു ചൂടുവെള്ളം കുറേശെ ഒഴിച്ച് കുഴച്ചെടുക്കുക. അധികം കട്ടിയാകാനും ലൂസാകാനും പാടില്ല. ഉരുട്ടിയെടുക്കാവുന്ന പരുവം. മിശ്രിതം ചെറിയ ഉരുളകളാക്കി കൈവെള്ളയിൽവച്ച് പരത്തി നല്ലതുപോലെ ചൂടാക്കിയ എണ്ണയിൽ തീ കുറച്ചുവച്ച് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.