ആഘോഷദിനങ്ങൾക്കായി വീട്ടിൽ തന്നെ വൈൻ രുചി തയാറാക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
1. വൈന്‍ ഉണ്ടാക്കാൻ ഭരണിയാണ് നല്ലത്, ഇതിൽ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാവാൻ പാടില്ല.
2. ഭരണിയിൽ ചേരുവകൾ നിറയ്ക്കുമ്പോൾ മുക്കാൽ ഭാഗം മാത്രമാകാൻ ശ്രദ്ധിക്കുക. ബാക്കിഭാഗം ഫ്രീ ആയിരിക്കണം.
3. ചേരുവകള്‍ ഇളക്കുന്ന സ്പൂൺ മെറ്റൽ ആവരുത്. തടി കൊണ്ടുള്ള സ്പൂൺ ആണ് വേണ്ടത്.
4. ഈസ്റ്റും പഞ്ചസാരയും ഒരേ അളവിൽ എടുത്ത് അരകപ്പ് ചെറു ചൂടുവെള്ളത്തിൽ കലക്കി വയ്ക്കുക. ഏകദേശം 15 മിനിറ്റ് കഴിഞ്ഞു പൊങ്ങിയ ശേഷം മാത്രം ചേർക്കുക.
5. വൈനിൽ ചേർക്കുന്ന ഗോതമ്പ് കഴുകി ഉണക്കി ചതച്ചു കിഴിയാക്കി കെട്ടി ഇടുക.
6. വൈനിനു വീര്യം കൂട്ടാൻ മുരിങ്ങയുടെ തൊലി മുകൾഭാഗം കളഞ്ഞ് കഴുകി ചതച്ച് ചേർക്കാം.
7. പഞ്ചസാര കരിച്ചത് (കാരമൽ) ചേർക്കുമ്പോൾ വെള്ള ത്തിന്റെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക.
8. വൈനിൽ മുട്ട വെള്ള ചേർക്കുമ്പോൾ മുട്ടയുടെ മഞ്ഞ വീഴാതെ സൂക്ഷിക്കുക.
9. കനം കുറഞ്ഞ തുണികൊണ്ടു മാത്രം അരിക്കുക. മെറ്റൽ അരിപ്പകൾ ഉപയോഗിക്കരുത്.
10. ഇനി തയാറാക്കിയ വൈൻ കുടിക്കുമ്പോഴും ശ്രദ്ധിക്കണം. സിപ് ബൈ സിപ് ആയി നാവിന്റെ മധ്യഭാഗത്ത് കുറച്ച് നിർത്തി വേണം വൈൻ നുകരുന്നത് ആസ്വദിക്കാൻ. ഇത് നാവിന്റെ രുചിമുകുളങ്ങളെ ഉദ്ദീപിപ്പിക്കാൻ സഹായിക്കുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു. ഒപ്പം ശുദ്ധമായ വൈൻ വായിൽ ഉണ്ടാക്കുന്ന ഹാനികരമായ ബാക്ടീരിയയെ തുരത്തുന്നു എന്നും സ്പെയിനിലെ ഗവേഷകർ സ്ഥിരീകരിച്ചിട്ടുമുണ്ട്.