നറു നെയ്യിൽ വഴറ്റിയ ഏത്തപ്പഴത്തിന്റെ സ്വാദ് ഒട്ടും കുറയാതെ രുചികരമായ പുഡ്ഡിങ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ഏത്തപ്പഴം – വട്ടത്തിൽ അരിഞ്ഞത് 2 കപ്പ് നെയ്യ് – വറുക്കാൻ ആവശ്യത്തിന് പഞ്ചസാര – 1/4 കപ്പ് വെള്ളം – 1/2 കപ്പ് (കാരമൽ സിറപ്പ് തയാറാക്കാൻ) മുട്ട – 2 തിളപ്പിച്ച പാൽ – 2 കപ്പ് മൈദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നറു നെയ്യിൽ വഴറ്റിയ ഏത്തപ്പഴത്തിന്റെ സ്വാദ് ഒട്ടും കുറയാതെ രുചികരമായ പുഡ്ഡിങ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ഏത്തപ്പഴം  – വട്ടത്തിൽ അരിഞ്ഞത് 2 കപ്പ്
  • നെയ്യ് – വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

  • പഞ്ചസാര – 1/4 കപ്പ്
  • വെള്ളം – 1/2 കപ്പ് (കാരമൽ സിറപ്പ് തയാറാക്കാൻ) 

  • മുട്ട – 2 
  • തിളപ്പിച്ച പാൽ – 2 കപ്പ്
  • മൈദ – 1 ടീസ്പൂൺ
  • ഏലയ്ക്കായ – 1/4 ടീസ്പൂൺ
  • വാനില എസൻസ് – 1/2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഏത്തപ്പഴം ചെറുതായി നുറുക്കി നെയ്യ് ചേർത്ത് ഇളംബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. 
  • ഇത് ബട്ടർ പുരട്ടി വച്ചിരിക്കുന്ന പാത്രത്തിൽ നിരത്തി വയ്ക്കാം.
  • കാൽ കപ്പ് പഞ്ചസാര ഫ്രൈയിങ് പാനിലിട്ട് ചൂടാക്കി കാരമൽ സിറപ്പ് തയാറാക്കാം, ഒട്ടും വെള്ളം ചേർക്കാതെ കാരമൽ തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ബ്രൗൺ നിറത്തിലാകുമ്പോൾ ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് വാങ്ങാം.
  • ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച്  പാൽ ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് മൈദ, ഏലയ്ക്കാ പൊടിച്ചത്, വാനില എസ്സൻസ്, കാരമൽ സിറപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
  • ഏത്തപ്പഴം നിരത്തിയതിന് മുകളിലേക്ക് ഈ മിശ്രിതം ഒഴിക്കാം. ഇത് ആവിയിൽ വേവിച്ച് അല്ലെങ്കിൽ ബേക്ക് ചെയ്ത് തയാറാക്കാം. കഷ്‌ണങ്ങളാക്കി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.
ADVERTISEMENT

ബേക്ക് ചെയ്യാൻ

അവ്നിൽ  200 ഡിഗ്രി സെൽഷ്യസിൽ 20-25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

English Summary : This isn't traditional banana pudding - rather, it's a version made with bananas fried in ghee layered with vanilla flavoured mixture.