ക്രിസ്മസ് വിരുന്ന് ആഘോഷമാക്കാൻ മട്ടൺ റിബ് ചോപ്സ് തയാറാക്കിയാലോ... ചേരുവകൾ മട്ടൺ റിബ്സ് – 500 ഗ്രാം വെള്ളം – 1/2 കപ്പ് വെജിറ്റബിൾ ഓയിൽ – 1/4 കപ്പ് സവാള ചെറുതായി അരിഞ്ഞത് – 3/4 കപ്പ് വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ കുരുമുളകുപൊടി – 1/2

പതിവ് രുചികളിൽ നിന്നും വ്യത്യസ്തമായി ക്രിസ്മസ് വിരുന്ന് ആഘോഷമാക്കാൻ മട്ടൺ റിബ് ചോപ്സ് തയാറാക്കിയാലോ...
ചേരുവകൾ
- മട്ടൺ റിബ്സ് – 500 ഗ്രാം
- വെള്ളം – 1/2 കപ്പ്
- വെജിറ്റബിൾ ഓയിൽ – 1/4 കപ്പ്
- സവാള ചെറുതായി അരിഞ്ഞത് – 3/4 കപ്പ്
- വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- നാരങ്ങാനിര് – 4 ടീസ്പൂൺ
- കറുവാപ്പട്ട – 1 ഇഞ്ച് നീളത്തിൽ
- ജീരകം – 1/2 ടീസ്പൂൺ
- ഗ്രാമ്പൂ – 2
- ഏലയ്ക്ക – 2
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- വെള്ളം ഉപ്പിട്ട് തിളപ്പിച്ച് അതിലേക്കു മട്ടൺ ചേർത്തു വേവിക്കാം.
- ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കി സവാള ചേർത്തു വഴറ്റുക. ഇതിലേക്കു വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക.
- മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ കുറച്ചു വെള്ളം ചേർത്തു യോജിപ്പിച്ച് പാനിലേക്കു ചേർത്തു വഴറ്റിയെടുക്കാം.
- മട്ടൺ വേവിച്ചതിന്റെ വെള്ളം അരിച്ച് എടുത്ത് അരപ്പിലേക്കു ചേർക്കാം. വേവിച്ച മട്ടൺ കഷ്ണങ്ങളും ഇതിലേക്കു ചേർക്കാം. 4 ടീസ്പൂൺ നാരങ്ങാ നീരും ചേർത്തു യോജിപ്പിക്കാം. തീ കുറച്ച് 10 മിനിറ്റ് വയ്ക്കാം. ഗ്രാമ്പൂ, ജീരകം, കറുവാപ്പട്ട, ഏലക്ക എന്നിവ പൊടിച്ച് ഇതിലേക്കു ചേർത്തു യോജിപ്പിച്ച് അലങ്കരിച്ചു വിളമ്പാം.
Content Summary : Juicy mutton rib chops to start off your Christmas feast.