പുട്ടിന്റെയും ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനൊരു അടിപൊളി ബീഫ് ഫ്രൈ!
∙ ബീഫ് – 500 ഗ്രാം
∙ ചുവന്നുള്ളി – 100 ഗ്രാം
∙ മുളകുപൊടി – 2 ടീസ്പൂൺ
∙ കുരുമുളകു പൊടി– 2 ടീസ്പൂൺ
∙ ഗരം മസാല – മുക്കാൽ ടീ സ്പൂൺ
∙ ഉപ്പ് – ആവശ്യത്തിന്
∙ മഞ്ഞൾപൊടി – അര ടീസ്പൂൺ
∙ നാടൻ വിന്നാഗിരി – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
∙ഇറച്ചി ചെറുതായി നുറുക്കി ചുവന്ന ഉള്ളി ചതച്ചതും ബാക്കി ചേരുവകളും ചേർത്ത് അര മണിക്കൂർ വയ്ക്കുക. അതിനു ശേഷം കുക്കറിലിട്ടു വേവിക്കുക. വെന്ത ഇറച്ചിയിൽ പച്ചവെളി ച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കുക.
∙പുട്ടിന്റെ കൂടെയും ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാം.
തയാറാക്കിയത് : സോന സെയിൻ കടച്ചീനി, മാള