ബ്രഡ് ബോൾ സ്നേഹരുചിക്കൂട്ട്

ഓർമയിൽ ആവിപാറുന്ന രൂചികളേറെയുണ്ടാകാം.പക്ഷേ, അമ്മയുടെ സ്നേഹരുചിയോളം വരുമോ അവയൊന്നും? അമ്മയുണ്ടാക്കുന്നവയിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് ഞങ്ങൾക്ക് അയച്ചുതരൂ, ഒപ്പം അമ്മയോടൊപ്പമുള്ള നിങ്ങളുടെ സെൽഫിയും. പേരും വിലാസവും ഫോൺനമ്പറും എഴുതാൻ മറക്കരുത്. അയയ്ക്കേണ്ട വിലാസം: metrokochi@mm.co.in

ഇത്തവണത്തെ ‘അമ്മരുചി’ യിൽ ബ്രഡ് ബോൾ എഴുതിയത് ആര്യ ഹരിപ്രസാദ്

ആര്യ ഹരിപ്രസാദ് അമ്മ ശ്യാമള വിജയനോടൊപ്പം (മുളന്തുരുത്തി)

ബ്രഡ് ബോൾ

1. തേങ്ങ – അര മുറി ചിരകിയത്.
2. പഞ്ചസാര–കാൽ കപ്പ്.
3. പാൽ–അര കപ്പ്.
4. മിൽക്ക്മെയ്ഡ്–കാൽ കപ്പ്.
5. ഏലയ്ക്കാപ്പൊടി – 2 ടീസ്പൂൺ.
6. കശുവണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി– ആവശ്യത്തിന്.
7. ബ്രെഡ് – 8 എണ്ണം.

പാചകം ചെയ്യുന്ന വിധം

ഒരു ബൗളിൽ തേങ്ങി ചിരകിയതും പാലും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. അൽപസമയം കഴിഞ്ഞ് ഈ മിശ്രിതത്തിൽ മിൽക്ക്മെയ്ഡ് ചേർക്കുക. ഒരു ബോളായി ഉരുട്ടി എടുക്കാവുന്ന  പരുവത്തിൽ മിശ്രിതത്തെ നന്നായി യോജിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഓരോ ബോളുകളായി പ്രസ്തുത മിശ്രിതത്തെ മാറ്റിവയ്ക്കുക. 

ബ്രഡിന്റെ നാല് വശത്തേയും ബ്രൗൺ ഭാഗം മുറിച്ചുമാറ്റി മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ബോൾ ഈ റൊട്ടിപ്പൊടിയിൽ നന്നായി ഉരുട്ടിഎടുക്കുക.

അടുപ്പത്ത് ഒരു പാൻ വച്ച് അതിൽ മുക്കാൽ ഭാഗം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം തയാറാക്കി വച്ചിരിക്കുന്ന ബോളിൽ ഓരോ കശുവണ്ടിയും മുന്തിരിങ്ങയും ഒട്ടിച്ചുചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. ബ്രഡ് ബോൾ റെഡി.