പറപറക്കും ഡ്രാഗൺ പൊട്ടറ്റോ

1. പൊട്ടറ്റോ – അര കിലോ 

2. കോൺഫ്ലോർ – 1 കപ്പ്, കാശ്മീരി ചില്ലി പൗഡർ – 2 ടീ സ്പൂൺ, മുട്ട – 1 എണ്ണം, ഉപ്പ് – പാകത്തിന്, റെഡ് ചില്ലി കളർ – 1 നുള്ള്, കുരുമുളക് പൊടി – അര ടീ സ്പൂൺ 

3. സവാള – 2 എണ്ണം, പച്ചമുളക് പൊടിയായി അരിഞ്ഞത് – 3 എണ്ണം 

4. കാപ്സിക്കം – 1 ചതുരമായി മുറിച്ചത് 

5. സെലറി, സ്പ്രിങ് ഒണിയൻ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ വീതം 

പൊട്ടറ്റോ ചെറിയ ക്യൂബുകളാക്കി മുറിച്ചശേഷം ഉപ്പിട്ടു തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് ഇട്ടശേഷം കോരി ടിഷ്യൂ പേപ്പറിൽ നിരത്തി വെള്ളം കളയുക. 2–ാം ചേരുവ യോജിപ്പിച്ച് കട്ടിയിൽ ബാറ്റർ 

തയാറാക്കി പൊട്ടറ്റോ മാരിനേറ്റ് ചെയ്ത് അര മണിക്കൂർ വച്ചശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരി ടിഷ്യൂ പേപ്പറിൽ വയ്ക്കുക. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ചതുരമായി 

മുറിച്ച സവാള, പച്ചമുളക് എന്നിവ വഴറ്റുക. സവാള പകുതി വഴന്നുകഴിയുമ്പോൾ കാപ്സിക്കവും ഒരു നുള്ള് ഉപ്പും ചേർത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നു കഴിയുമ്പോൾ വറുത്തു കോരിയ പൊട്ടറ്റോ, 

സെലറി, സ്പ്രിങ് ഒണിയൻ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു മിനിറ്റ് കഴിഞ്ഞ് ഇറക്കാം.