Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പകൊണ്ടൊരു ഉഗ്രന്‍ സൂപ്പ്!

ഷെഫ് ഷിബു തമ്പിക്കുട്ടി
കപ്പകൊണ്ടൊരു ഉഗ്രന്‍ സൂപ്പ്!

നല്ല നാടൻ കപ്പകൊണ്ടൊരു അടിപൊളി സൂപ്പ് റെഡിയാക്കിയാലോ?

1. നാടന്‍ കപ്പ - 300 ഗ്രാം

2. ചിക്കൻ സ്റ്റോക്ക് – 2 പീസ്

3. ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 2 ടീസ്പൂൺ

4. സവോള ഒരു വലുത് പൊടിയായി അരിഞ്ഞത്

5. ചിക്കൻ ബ്രസ്റ്റ് – 100 ഗ്രം (ചെറിയ ചതുര കഷണങ്ങളാക്കിയത്)

6. കറിവേപ്പില അരിഞ്ഞത് – അവശ്യത്തിന്

7. കടുക് ഒരു നുള്ള്

8. ചെറിയ ഉള്ളി 25 ഗ്രാം

9. ഗരംമസാല – അര ടീസ്പൂൺ

10. മഞ്ഞള്‍പ്പൊടി – അര ടീസ്പൂൺ

11. മല്ലിപൊടി – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ കപ്പ തൊലി കളഞ്ഞു നന്നായി തിളപ്പിച്ചെടുക്കുക. ഒരു പാത്രത്തില്‍ അല്‍പ്പം ബട്ടര്‍ അല്ലെങ്കിൽ സണ്‍ ഫ്ലവേര്‍ ഓയില്‍ ഒഴിച് 3,4,5 ചേരുവകള്‍ ചേര്‍ത്തു നന്നായി വഴറ്റുക.

∙ ഈ ചേരുവകള്‍ നന്നായി ഗോൾഡൻ കളർ ആകുമ്പോൾ 9,10,11 ചേരുവകള്‍ ചേര്‍ക്കുക.

∙ആവശ്യത്തിനു വെള്ളം ഒഴിക്കുക, തിളയ്ക്കുന്ന പരുവത്തില്‍ ചിക്കന്‍ സ്റ്റോക്കും നേരത്തെ തയാര്‍ ചെയ്ത കപ്പയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

∙ ഒരു ചെറിയ ഫ്രൈയിംഗ് പാനില്‍ അല്‍പ്പം ഓയില്‍ ഒഴിച്ച് 6 ,7 ,8 ചേരുവകള്‍ ചേര്‍ത്തു താളിക്കുക

NB: കുറച്ചു കപ്പ ചതുരക്കഷണങ്ങൾ ആക്കിയത് സൂപ്പിന് മീതെ ഇടാം.