സാലഡ് വെറൈറ്റി രുചികൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നൊരും ടെസ്റ്റി കൂട്ട് പരിചയപ്പെടാം.
1. കാരറ്റ് –2 എണ്ണം ചതുരത്തിൽ മുറിച്ചത്
2. വലിയ ഉരുളക്കിഴങ്ങ് –ഒരെണ്ണം ചതുരത്തിൽ മുറിച്ചത്
3. സവോള – 1
4. കാപ്സികം റെഡ്, യെല്ലോ .ഗ്രീന്‍ – ചതുരക്കഷണങ്ങളാക്കണം.
5. റോസ്മേരി 1 ടീസ്പൂൺ അരിഞ്ഞത്
6. റോക്കറ്റ് ലീവ്സ് – ഒരു കപ്പ്
7. ബാൾസാമിക് വിനഗർ – 4 ടീസ്പൂൺ
8. ഒലിവ് ഒയിൽ – 2 ടീസ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്
190 ഡിഗ്രിയില്‍ കാരറ്റ്, ഉരുളക്കിഴങ്ങ്, സവോള,കാപ്സികം, റോസ്മേരി എന്നിവ ബാൾസാമിക് വിനഗറും ഒലിവ് ഒയിലും ഉപ്പും ചേര്‍ത്ത് 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. റോക്കറ്റ് ലീവ്സ് ഡ്രസിങ്ങ് കൊടുക്കുന്നതിനു മുൻപ് മിക്സ് ചെയ്യുക.
സാലഡ് ഡ്രസിങ്ങിന്...
1. വറുത്ത നില കടല – 50 ഗ്രാം
2. വറുത്ത ഇഞ്ചി – ഒരു ചെറിയ പീസ് (saute)
3. വറുത്ത വെളുത്തുള്ളി – 4 അല്ലി
4. തേന്‍ – 2 ടീസ്പൂൺ ,ബാൾസാമിക് വിനഗർ – 1 ടീസ്പൂൺ
ഡ്രസിങ് ചേരുവകള്‍ എല്ലാം മിക്സിയില്‍ അരച്ചെടുക്കാം. അതിലേക്ക് തേനും ബാൾസാമിക് വിനഗറും ചേര്‍ത്തു മിക്സ് ചെയ്യുക.