രുചികരമായ ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയാറാക്കാം. കനം കുറിച്ച് ഉരുളക്കിഴങ്ങ് അരിഞ്ഞെടുത്ത് മസാല പുരട്ടി എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് ഇതിന്റെ രുചിക്കൂട്ട്.
ചേരുവകൾ
1. ഉരുളക്കിഴങ്ങ്– 4 എണ്ണം വലുത്
മുളകുപൊടി– 3 ടീസ്പൂൺ
ഉപ്പ്– ആവശ്യത്തിന്
കായംപൊടി– കാൽ ടീസ്പൂൺ
2. കറിവേപ്പില– ഒരു തണ്ട്–
വെളുത്തുള്ളി– 2 എണ്ണം ചതച്ചത്
3. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് കനം കുറച്ച് നീളത്തിൽ അരിഞ്ഞ് കഴുകി വാരി 10 മിനിറ്റ് വെള്ളം പോകാൻ വയ്ക്കുക, വെള്ളത്തോടുകൂടി എണ്ണയിൽ ഇട്ടാൽ വറുത്തു കിട്ടാൻ താമസം വരും. എണ്ണ ചൂടാക്കുക. അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് മുളകുപൊടി, കായംപൊടി, ഉപ്പ് ഇവചേർത്ത് ഇളക്കുക. എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ ഈ മിശ്രിതം ഇടുക. തവികൊണ്ട് ഇളക്കണം. അല്ലെങ്കിൽ എല്ലാവശവും ഒരുപോലെ മൊരിഞ്ഞ് വരില്ല. പകുതി മൊരിഞ്ഞ് കഴിയുമ്പോൾ അതിലേക്ക് കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ഇടുക. വറുത്തുകോരി ചൂടോടെ ചോറിന്റെ കൂടെ ഉപയോഗിക്കാം.
ചിക്കൻ വറ്റിച്ചെടുക്കുന്നതിനൊപ്പം ഈ കൂട്ട് ചേർത്താൽ ചിക്കൻ ഏറെ രുചികരമായിരിക്കും.