എളുപ്പത്തിൽ തയാറാക്കാവുന്നൊരു രുചികരമായ മിനി ചീസ് കേക്കിന്റെ രുചിക്കൂട്ടെങ്ങനെയെന്ന് നോക്കാം.
ക്രാക്കർ ബിസ്കറ്റ് - 2/3 കപ്പ്
ബട്ടർ - 3ടേബിൾസ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ
∙ഇതെല്ലാംകൂടി പൊടിച്ചു മിക്സ് ആക്കി കപ്പ് കേക്കിന്റെ ട്രേ യിൽ സെറ്റ് ചെയ്യുക .
ക്രീം ചീസ് – 180 ഗ്രാം
സോർ ക്രീം – 1/4 കപ്പ്
മുട്ട– 2
വാനില എസൻസ് –1 ടീസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ലെമൺ സെസ്റ്റ് – 1 ടീസ്പൂൺ
ഉപ്പു - ഒരു നുള്ള്
ക്രീം ചീസ് ഷുഗർ ചേർത്ത് ബീറ്റ് ചെയുക അതിലേക്കു ഓരോ എഗ്ഗ് വീതം ചേർത്ത് ബീറ്റ് ചെയ്തു വാനില എസൻസ് ചേർക്കാം. ഇതിലേക്ക് sour ക്രീം , ലെമൺ zest ഉം ചേർത്ത് തയ്യാറാക്കി വെച്ച കപ്പ് കേക്കിന്റെ ട്രേ യിലേക്ക് ഓരോ സ്കൂപ് ഒഴിച്ച് 160 c 18-20 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾ ഭാഗം ഇഷ്ടം പോലെ അലങ്കരിക്കാം.