അരയന്നപ്പിടപോലൊരു കപ്പ് കേക്ക്

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു കപ്പ് കേക്ക് തയാറാക്കിയാലോ? കപ്പ് കേക്കിനു മുകളിൽ വൈറ്റ് ചോക്ലേറ്റുകൊണ്ടൊരു അരയന്നപ്പിടയെക്കൂടി വച്ച് അലങ്കരിച്ചാൽ ഏതു കുട്ടിക്കുറമ്പും വൗവ് പറയും.

Swan Cup Cake ചേരുവകൾ

മൈദ – 100ഗ്രാം
പഞ്ചസാര – 100ഗ്രാം
മുട്ട – 3
ബട്ടർ – 100ഗ്രാം
വനില എസൻസ്‌ –1 ടീസ്പൂൺ
Sour ക്രീം – 2 ടേബിൾസ്പൂൺ
ബേക്കിംങ് പൗഡർ – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും  നന്നായി ബീറ്റ് ചെയ്തു അതിലേക്കു ഓരോ മുട്ട വീതം ചേർക്കുക.  വാനില എസൻസും sour ക്രീമും ഇതിലേക്ക് മിക്സ് ചെയ്യാം.  ഈ കൂട്ടിലേക്ക്‌ മൈദ ചേർത്തു ഫോൾഡ് ചെയ്യുക. (മൈദയും ബേക്കിംഗ് പൗഡറും അരിച്ചെടുത്തു വേണം ചേർക്കാൻ ) ഈ  മിശ്രിതം  ഒരു കപ്പ് കേക്ക് പാനിൽ ഒഴിച്ച് 170 ഡിഗ്രിയിൽ 15 or 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. വൈറ്റ് ചോക്ലേറ്റ് കൊണ്ട് അരയന്നത്തിന്റെ ഷെയ്പ്പിൽ (neck & wings) അലങ്കരിക്കാം.