തരി കഞ്ഞി ,തരി പായസം, തരി കാച്ചിയത്, റവ പായസം എന്നൊക്കെ അറിയപ്പെടുന്നൊരു വിഭവമാണിത്. അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ട് രുചികരമായ ഈ വിഭവം തയാറാക്കാം.
പാൽ -1 കപ്പ് (250 ml )
വെള്ളം -1 കപ്പ് (250 ml )
റവ -2 ടീസ്പൂൺ
ഗ്രാമ്പു -1
ഏലയ്ക്ക -2
ചുവന്നുള്ളി -5
നെയ്യ് -1 ടീസ്പൂൺ
ഉണക്ക മുന്തിരി -10
കശുവണ്ടി -8
പഞ്ചസാര ആവശ്യത്തിന്
പാചകരീതി
ആദ്യം പാനിലേക്കു പാലും വെള്ളവും ഒഴിച്ച് അതിലേക്കു ഗ്രാമ്പു ഏലക്ക,പഞ്ചസാര എന്നിവയിട്ട് തിളപ്പിക്കുക. തിളച്ച ശേഷം തീ കുറച്ച് വച്ച് റവ ഇട്ടു വേവിച്ച് മാറ്റിവയ്ക്കാം.
ഒരു പാനിൽ നെയ്യ് ഒഴിച്ച് ഉണക്ക മുന്തിരിയും കശുവണ്ടിപ്പരിപ്പും ഇട്ടു ഫ്രൈ ആയ ശേഷം ചെറിയ ഉള്ളി കൂട്ടി ഇളക്കി പായസത്തിലേക്ക് ചേർക്കാം. രുചികരമായ തരിപായസം ചെറു ചൂടോടെ കുടിയ്ക്കാം. ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും ഇഷ്ടമില്ലാത്തവർക്ക് നെയ്യിൽ ചെറിയുള്ളി മാത്രം വറുത്തതും ചേർത്ത് തരിപായസം തയാറാക്കാം.