ചപ്പാത്തിയും ചെമ്മീനും ചേർന്നൊരു പോഷകസമ്പുഷ്ടമായ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ചപ്പാത്തി-5 എണ്ണം
സവോള-2 എണ്ണം
കാരറ്റ്-2എണ്ണം
ഗ്രീൻ പീസ്-1/2 കപ്പ്
ബീൻസ്-6 എണ്ണം
ചെമ്മീൻ-1 കപ്പ്
മുളകുപ്പൊടി-2 സ്പൂൺ
മസാലപ്പൊടി-1 സ്പൂൺ
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-4 എണ്ണം
ഉപ്പ്-പാകത്തിന്
എണ്ണ-4 സ്പൂൺ
ചപ്പാത്തി ചുരുട്ടി വട്ടത്തിൽ കനം കുറച്ചു അരിയുക. സവോള വഴറ്റി വേവിച്ചു പച്ചക്കറി ഇടുക.ഇതിൽ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇടുക.കൂടെ ചെമ്മീനും ചേർക്കുക.മുളക് പൊടി മസാല പൊടി ഇട്ടു നന്നായി വഴറ്റുക. ഇതിൽ ചപ്പാത്തി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റി എടുക്കുക.എന്നിട്ട് ചൂടോടെ ഉപയോഗിക്കുക.