Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്മീൻ തക്കാളി മസാല

prawn-tomato-masala

പാലപ്പത്തിന്റെയും ചോറിന്റെയും കൂടെ കഴിയ്ക്കാൻ പറ്റിയൊരു സൂപ്പർ ചെമ്മീൻ തക്കാളി മസാലക്കൂട്ട് പരിചയപ്പെടാം.

ചെമ്മീന്‍          - 500ഗ്രാം
ചുവന്നുള്ളി       - 100ഗ്രാം
തക്കാളി           - 2 എണ്ണം
എണ്ണ, ഉപ്പ്        - ആവശ്യത്തിന്
ഇഞ്ചി & വെളുത്തുള്ളി -  1 സ്പൂൺ
പച്ചമുളക് അരിഞ്ഞത് - 5 എണ്ണം
മഞ്ഞൾപ്പൊടി - ഒരു  ചെറിയ സ്പൂൺ     
മുളകുപൊടി - ഒരു  വലിയ സ്പൂൺ
കറിവേപ്പില - പാകത്തിന്
മസാലപ്പൊടി - ഒരു  ചെറിയ സ്പൂൺ 
കുരുമുളകുപൊടി - ഒരു  ചെറിയ സ്പൂൺ 

ചെമ്മീൻ  തോട്  കളഞ്ഞ്  ക്ലീൻ ചെയ്ത് എടുക്കുക. മഞ്ഞൾ പൊടി , പച്ചമുളക്, ഉപ്പ്, ഒരു  ചെറിയ കഷണം കുടംപുളിയും ചേർത്ത് ചെമ്മീൻ വേവിച്ചെടുക്കുക. ഒരു ഫ്രൈപാനിൽ വെളിച്ചെണ്ണ ഒഴിച്ചു  ചൂടായി വരുമ്പോൾ അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും  ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ്, അരിഞ്ഞു  വെച്ചിരിക്കുന്ന തക്കാളിയും  ഇട്ട്  വഴറ്റുക. ശേഷം മുളകുപൊടി,മസാല പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കുക .പൊടികൾ എല്ലാം മൊരിഞ്ഞ  മണം വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ചെമ്മീൻ ഇട്ട് ചെറു തീയിൽ വഴറ്റി  കറി വേപ്പില വിതറി എടുക്കുക.ചോറിന്റെ  കൂടെയും പാലപ്പത്തിന്റ കൂടെയും കഴിക്കുവാൻ പറ്റുന്ന നല്ലൊരു  കോമ്പിനേഷൻ ആണ് നമ്മുടെ  ചെമ്മീൻ തക്കാളി മസാല.