കാടയിറച്ചിയുടെ രുചിക്കൂട്ടിലേക്ക് ചെറിയ ഉള്ളികൂടി ചേർത്താൽ രുചി കിടുക്കും. പൊരിച്ച കാടക്കോഴി ഉള്ളി വറുത്തു തൂവി വരട്ടിയത്, ദാ കാടക്കോഴിയെ പൊരിച്ചെടുക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
കാടക്കോഴി മുഴുവനോടെ - 4 എണ്ണം
ചുവന്നുള്ളി - 300 ഗ്രാം
തക്കാളി വലുത് - 1
പച്ചമുളക് – 2-3 എണ്ണം
കൊപ്ര അരിഞ്ഞത് – 1/2 കപ്പ്
കാശ്മീരിമുളകുപൊടി - 2 + 2 ടീസ്പൂൺ
ഗരം മസാല – 1.1/2 + 1.1/2ടീസ്പൂൺ
മല്ലി പൊടി - 1 + 1 ടീസ്പൂൺ
കുരുമുളക് പൊടി -1 +1 ടീസ്പൂൺ
മഞ്ഞൾ പൊടി - ½ ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 + 1സ്പൂൺ
ചതച്ച മുളക് – 1 ടീസ്പൂൺ
കട്ടി തേങ്ങാപ്പാൽ - ½ cup
കശുവണ്ടി - 5-8 എണ്ണം
നാരങ്ങാനീര് -ഒരു ടീസ്പൂൺ
പാചക എണ്ണ,കറിവേപ്പില,ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കാടക്കോഴി വൃത്തിയാക്കി പകുതി കറിപ്പൊടികളും പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നാരങ്ങാനീരുംആവശ്യത്തിന് ഉപ്പും ചേർത്ത് അരമണിക്കൂർ വച്ച ശേഷം നല്ല പോലെ ഫ്രൈ ചെയ്തെടുക്കുക .
ഇതേ എണ്ണയിൽ തന്നെ ചുവന്നുള്ളി ചെറുതായരിഞ്ഞത് അല്പം മുളക് പൊടിയും കുറച്ചു ഉപ്പും ചേർത്ത് നല്ല പോലെ ഫ്രൈചെയ്തു കോരി മാറ്റി വക്കുക .കശുവണ്ടി,കൊപ്ര അരിഞ്ഞത് ,കറിവേപ്പില ,ചതച്ച മുളക് എന്നിവയും യഥാക്രമം ഫ്രൈ ചെയ്തു മാറ്റി വക്കുക .
ഒരു കട്ടിയുള്ള പാത്രംഅടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് ബാക്കി കറിപ്പൊടികളെല്ലാം ചേർത്ത് വരട്ടി പൊരിച്ച കാടക്കോഴി,പച്ചമുളക് അരിഞ്ഞത് വറുത്ത ചുവന്നുള്ളി,കൊപ്ര,കശുവണ്ടി ,മുളക് ,കറിവേപ്പില എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം തേങ്ങാപ്പാൽ ചേർത്ത് തീ ഓഫ് ചെയ്യുക. പാലപ്പത്തിന്റെ കൂടെ സൂപ്പർ കോമ്പിനേഷനാണ്.