ഫ്രൈഡ് റൈസ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിയ്ക്കാവുന്നൊരു ചില്ലി എഗ്ഗ് കറിക്കൂട്ട് പരിചയപ്പടാം.
ചേരുവകള്‍
പുഴുങ്ങിയ മുട്ട – 3 (1 എണ്ണം നാലാക്കിയത്)
സവോള –1 വലുതായി മുറിച്ചത്
കാപ്സിക്കം –1 വലുതായി മുറിച്ചത്
പച്ചമുളക് – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി – 1 കഷ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സെലറി – 2 തണ്ട് ചെറുതായി അരിഞ്ഞത്
സ്പ്രിങ് ഒനിയൻ – 4 എണ്ണം ചെറുതായി അരിഞ്ഞത്
ബജി ചില്ലി – 1 എണ്ണം നീളത്തില്‍ അരിഞ്ഞത്
സോയാസോസ് – 2ടീസ്പൂൺ
ടുമാറ്റോ സോസ് 3 ടീസ്പൂൺ
ചില്ലി സോസ് 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ½ ടീസ്പൂൺ
പഞ്ചസാര 1 നുള്ള്
എണ്ണ വറുത്തെടുക്കാൻ
മുട്ട വറുത്തെടുക്കാൻ വേണ്ട ചേരുവകള്‍
മൈദ –½ കപ്പ്
കോണ്‍ഫ്ലവർ –½ കപ്പ്
പച്ച മുട്ട –1
ഉപ്പ് –ആവശ്യത്തിന്
കുരുമുളക് പൊടി –1 നുള്ള്
ഈ ചേരുവകൾ നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കി പുഴുങ്ങി മുറിച്ച് വച്ചിരിക്കുന്ന മുട്ട അതിൽ മുക്കി എണ്ണ ചൂടാവുമ്പോൾ വറുത്ത് കോരി എടുക്കുക.
പാചക രീതി
ചീനച്ചട്ടി ചൂടാക്കിയ ശേഷം എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവോള, കാപ്സിക്കം, ബജി ചില്ലി, സെലറി, സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ ഇളക്കുക. അതിന് ശേഷം അല്പം വെള്ളം ഒഴിക്കുക. അതിലേക്ക് സോയാ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി. കോൺഫ്ലവർ വെള്ളത്തിൽ ചാലിച്ചത് ഇതിൽ ചേർത്ത് ഇളക്കി ഗ്രേവി കുറുകുമ്പോള്‍ (കോണ്‍ഫ്ലവർ ഒഴിക്കുമ്പോൾ ഗ്രേവി കുറുകും) അതിലേക്ക് വറുത്തു വച്ചിരിക്കുന്ന എഗ്ഗ് മിക്സ് ചെയ്ത് ചൂടൊടെ ഫ്രൈഡ് റൈസ്, ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്നതാണ്.