പൊട്ടറ്റോ പോപ്പേഴ്‌സ് രുചിക്കൂട്ട്

Potato Poppers

വളരെ വേഗത്തിലും എളുപ്പത്തിലും തയാറാക്കാവുന്ന രുചി കൂട്ടാണ് പൊട്ടറ്റോ പോപ്പേഴ്‌സ്. എരിവും മൊരിവും ആണിതിന്റെ മുഖമുദ്ര. ഇന്ത്യൻ മസാലകളുടെ സമന്വയമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. പ്രായഭേദമന്യേ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ ഇത്‌ ആസ്വാദ്യമാവും എന്നത് തീർച്ച. പിറന്നാൾ, കല്യാണപ്പാർട്ടികൾക്ക് പലഹാരമായും ഇത്‌ ഉപയോഗിക്കാം. 

Read Recipe in English

ചേരുവകൾ :

Potato Poppers

1. പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ്‌ - 2 എണ്ണം 
2. വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1/2 കപ്പ്‌ 
3. ഇഞ്ചി ചതച്ചത് - 1/2 ടീ സ്പൂൺ 
4. വെളുത്തുള്ളി ചതച്ചത് - 1/2 ടീ സ്പൂൺ 
5. ചുവന്ന മുളക് ചതച്ചത് - 1 ടീ സ്പൂൺ 
6. മല്ലി പൊടി - 1/2 ടീ സ്പൂൺ 
7. ഉണങ്ങിയ മാങ്ങാപ്പൊടി - 1/2 ടീ സ്പൂൺ 
8. ഗരം മസാല - 1/4 ടീ സ്പൂൺ 
9. ബ്രെഡ് പൊടിച്ചത് - 1/2 കപ്പ്‌ 
10. ഉപ്പ് - 1 ടീ സ്പൂൺ 
11. മൈദ - 3 ടേബിൾ സ്പൂൺ 
12. മല്ലിയില ആവശ്യത്തിന് 
ബ്രെഡ് പൊടിച്ചത് ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 

പാചകരീതി :

∙ ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിച്ചതിന്റെ കൂടെ ഉള്ളി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക് മല്ലി പൊടി, ഉണങ്ങിയ മാങ്ങാ പൊടി, ഗരം മസാല, ബ്രെഡ് പൊടിച്ചത്, മല്ലിയില എന്നിവ ചേർത്ത് നല്ല പോലെ കുഴക്കുക. 

∙ഒരു ചെറിയ പാത്രത്തിൽ മൈദയും വെള്ളവും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. 

∙ ഒരു പാത്രത്തിൽ ബാക്കിയുള്ള മൈദപൊടി എടുത്തു വയ്ക്കുക 

∙ മറ്റൊരു പാത്രത്തിൽ ബ്രെഡ് പൊടി എടുക്കുക. 

∙ ഉരുളക്കിഴങ്ങു കുഴച്ചത്‌ കൈ കൊണ്ടു ചെറിയ ഉരുളകളാക്കുക. 

∙ ഈ ഉരുളകൾ ആദ്യം മൈദപൊടിയിൽ മുക്കുക, രണ്ടാമത് മൈദയും വെള്ളവും ചേർത്ത മിശ്രിതത്തിൽ മുക്കുക. മൂന്നാമത് ബ്രെഡ് പൊടിയിലും. കൂടുതൽ മൊരിഞ്ഞത് വേണമെങ്കിൽ മൈദയും വെള്ളവും ചേർന്ന മിശ്രിതത്തിൽ വീണ്ടും മുക്കിയെടുത്ത് ബ്രെഡ് പൊടിയിൽ ഇട്ടെടുക്കുക. (ഒരു മണിക്കൂർ ഫ്രീസറിൽ വെച്ചെടുത്തൽ കൂടുതൽ മൊരിഞ്ഞു കിട്ടും )

Spicy N Easy Potato Poppers

∙ ഒരു പാൻ വെച്ച് എണ്ണ നന്നായി ചൂടാക്കുക. ചൂടായ ശേഷം മാത്രം പൊട്ടറ്റോ പോപ്പേഴ്‌സ് വറത്തു കോരുക.