രുചികരമായൊരു വെണ്ടക്ക കിച്ചടി

പച്ചക്കറികളിൽ കേമനാണ് വെണ്ടക്ക. വെണ്ടക്ക കിച്ചടിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

1. വെണ്ടക്ക – അര കിലോ.
2. പച്ചമുളക് – 10, ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ടീ സ്പൂൺ
3. വെളിച്ചെണ്ണ ആവശ്യത്തിന്
4. കട്ടത്തൈര് – 1 കപ്പ്
5. ഉള്ളി അരിഞ്ഞത് – 3 വറ്റൽ മുളക് – 4, വേപ്പില – 2

തയാറാക്കുന്ന വിധം

വെണ്ടക്ക വട്ടത്തിൽ അരിഞ്ഞ് ഉപ്പ് പുരട്ടി എണ്ണയിൽ വറുത്തു കോരുക. ഇതിലേക്ക് എണ്ണയിൽ വഴറ്റിയ 2–ാം ചേരുവയും തൈര് ഉടച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.  അര ടീ സ്പൂൺ പഞ്ചസാരയും ചേർക്കാം. വെളിച്ചെണ്ണയിൽ 5–ാം ചേരുവ വറുത്തു ചേർക്കുക.