മധുരക്കറിയുടെ രുചിക്കൂട്ട്

മധുരക്കറിയുടെ രുചി ഇഷ്ടമല്ലാത്തവരില്ല, രുചിയും മധുരവും അലിഞ്ഞു ചേർന്നൊരു രുചിക്കൂട്ടു പരിചയപ്പെടാം.

1. മധുരക്കിഴങ്ങ് – 1 വലുത് (ചതുരത്തിൽ അരിഞ്ഞത്)
2. മത്തങ്ങ – 1 കഷണം (ചതുരത്തിൽ അരിഞ്ഞത്)
3. മുന്തിരി – 1 കപ്പ് (അടർത്തിയത്)
4. തൈര് – കാൽ കപ്പ് (ചെറു പുളി)
5. തേങ്ങയുടെ ഒന്നാം പാലും
രണ്ടാം പാലും – 1 കപ്പ് വീതം
6. പച്ചമുളക് – 5 എണ്ണം (ചതച്ചത്)
7. ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് – 1 സ്പൂൺ വീതം
8. വെളിച്ചെണ്ണ – 4 സ്പൂൺ + പച്ചവെളിച്ചെണ്ണ – 2 സ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം: 

∙ പാനിൽ എണ്ണ ഒഴിച്ച് 6, 7 കൂട്ട് വഴറ്റുക. 

∙ വഴന്ന കൂട്ടിലേക്ക് രണ്ടാം പാലും ആവശ്യത്തിന് ഉപ്പ്, മധുരക്കിഴങ്ങ്, മത്തങ്ങ എന്നിവയിട്ട് മുക്കാൽ പരുവം വെന്താൽ മുന്തിരി ചേർക്കുക. തിളച്ചാൽ ചെറു തീയിലാക്കി ഇതിലേക്ക് കട്ടിപ്പാലും തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മീതെ രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇറക്കിവയ്ക്കുക.